Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂവും പൂക്കളവുമായി...

പൂവും പൂക്കളവുമായി പ്രവാസത്തിന്​ ആഹ്​ളാദോണം

text_fields
bookmark_border
പൂവും പൂക്കളവുമായി പ്രവാസത്തിന്​ ആഹ്​ളാദോണം
cancel
camera_alt

കേരള റൈഡേഴ്​സ്​ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി

കഴിഞ്ഞ വർഷത്തേതിൽനിന്ന്​ വ്യത്യസ്​തമായി ആഹ്ലാദവും ഉണർവും പ്രകടമായ ഓണമാണ്​ യു.എ.ഇ പ്രവാസികൾക്ക്​ കടന്നുപോയത്​. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മഹാമാരിയുടെ നിഴലിൽ പൊലിമ കുറഞ്ഞ ആഘോഷം തിരിച്ചുപിടിച്ചു​ ഇത്തവണ മലയാളികൾ. നിയന്ത്രണങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഒറ്റക്കും കുടംബമായും കൂട്ടായും ആഘോഷിച്ച എല്ലാവരും. പൂക്കളവും സദ്യയും പാട്ടും നാടൻ കളികളുമൊക്കെയായി മലായാളിയുള്ള എല്ലായിടങ്ങളിലും ആഹ്ലാദം ദ​ൃശ്യമായിരുന്നു. യു.എ.ഇയിൽ കോവിഡ്​ കേസുകൾ കുറഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതും ഓണത്തിന്​ മാറ്റുകൂട്ടി.

സാമൂഹിക പ്രതിബദ്ധതയോടെ സംഘടനകൾ പ്രവർത്തിക്കണം –മന്ത്രി സജി ചെറിയാൻ

അബൂദബി: കോവിഡ് കാലത്ത് സംഘടനകൾ കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും പ്രവാസ ജീവിതം നയിക്കുന്നവരുമായ ശക്തി തിയറ്റേഴ്​സ്​ പ്രവർത്തകരെ ഏകോപിപ്പിച്ച് അബൂദബി സംഘടിപ്പിച്ച വെർച്വൽ ഓണസംഗമം ഉദ്ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വർഷം മുമ്പ് ശക്തി തിയറ്റേഴ്‌സ് അവതരണ ഗാനം ആലപിച്ച ജി.ആർ. ഗോവിന്ദ് പരിപാടിക്കു തുടക്കംകുറിച്ച്​ ഗാനം ആലപിച്ചു. അവതരണഗാനം രചിച്ച സി. ആർ. പ്രസാദും പങ്കെടുത്തു.

ശക്തി തിയറ്റേഴ്​സ്​ ആക്​ടിങ് പ്രസിഡൻറ്​ ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശക്തി തിയറ്റേഴ്‌സ് അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ, സ്ഥാപക പ്രസിഡൻറ്​ എ. കെ. മൂസ മാസ്​റ്റർ, നോർക്ക ഡയറക്​ടർ ഒ.വി. മുസ്​തഫ, ലോക കേരള സഭാംഗങ്ങളായ കെ.ബി. മുരളി, എ.കെ. ബീരാൻകുട്ടി, കേരള സോഷ്യൽ സെൻറർ പ്രസിഡൻറ്​ വി.പി. കൃഷ്​ണകുമാർ, വാസു ഐലക്കാട്, എൻ.ഐ. മുഹമ്മദ് കുട്ടി, രവി ഇടയത്ത്, എ.പി. ഇബ്രാഹിം എന്നിവർ ആശംസ നേർന്നു. സി. ആർ. പ്രസാദ്, ഗോപിനാഥ് പുല്ലാര എന്നിവർ കവിതാലാപനം നടത്തി. ജലീൽ ടി. കുന്നത്ത്, ബിന്ദു ജലീൽ, റിയ ജലീൽ എന്നിവർ ഓണപ്പാട്ട് അവതരിപ്പിച്ചു. കരിവെള്ളൂർ മുരളിയുടെ 'ഞാൻ സ്ത്രീ' എന്ന കവിതയെ ആസ്​പദമാക്കി ആശാ ഇടമന ചിട്ടപ്പെടുത്തി വനിതാവിഭാഗം അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം, ഗായകസംഘം അവതരിപ്പിച്ച സംഘഗാനങ്ങൾ എന്നിവയും ഓണ സംഗമത്തിൽ അവതരിപ്പിച്ചു. ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും ജോ. സെക്രട്ടറി സി.എം.പി. ഹാരിസ് നന്ദിയും പറഞ്ഞു. മീഡിയ സെക്രട്ടറി ഷിജിന കണ്ണൻദാസ്, ബാലസംഘം സെക്രട്ടറി അക്ഷര സജീഷ്, ദേവനന്ദ മനോജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ആർപ്പുവിളിച്ചും ഉറിയടിച്ചും ആഘോഷം

ഷാർജ: ഈ മഹാമാരിക്കാലത്ത് കേരളത്തിനുപോലും സാധിച്ചിരിക്കില്ല ഓണം ഇത്രയും കെ​േങ്കമമാക്കാൻ. തിരുവോണത്തിന് പ്രവാസ ലോകം സാക്ഷ്യം വഹിച്ചത് വൈവിധ്യമാർന്ന ഓണാഘോഷത്തിനായിരുന്നു. ഇതിൽ കേരളത്തനിമയുടെ മൊത്തം അഴകും ചാലിച്ചതായിരുന്നു ഷാർജ മൻസൂറയിലെ ഗിന്നസ് സുധീഷി​െൻറ വീട്ടിലെ ഓണാഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 കുടുംബങ്ങളാണ് ഇവിടെ ഒത്തുകൂടിയത്. പൂക്കളത്തോടെയായിരുന്നു ആഘോഷത്തിന് ആർപ്പുവിളി ഉയർന്നത്. മൻസൂറൻ പാടവരമ്പത്തൂടെ ഓണപ്പാട്ടുപ്പാടി കസവുകര വെച്ച ചേല ചുറ്റി മങ്കമാർ ചുവടുവെച്ചപ്പോൾ, തീരത്തെ പച്ചക്കറിത്തോട്ടം വിരിച്ചിട്ട തണലിൽ കസവുകരയുള്ള മുണ്ടുടത്ത് പുരുഷന്മാർ ഓണപ്പാട്ടുപാടി. സ്ത്രീകളും പുരുഷന്മരും മാറ്റുരച്ച കമ്പവലിക്ക് ആവേശം പകരാൻ കാണികൾ ആർപ്പുവിളിച്ചു. കൂറ്റൻ വാഴക്കുലയാണ് വടം മത്സരത്തിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത്. സദ്യമയങ്ങുന്നതുവരെ മൻസൂറൻ പാടത്ത് ഓണവില്ല് പാടികൊണ്ടിരുന്നു. ഓണം ആഘോഷിക്കാൻ നിരവധി കുടുംബങ്ങളാണ് വടക്കൻ എമിറേറ്റുകളിലെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനെത്തിയത്​.

കേരള റൈഡേഴ്​സ്​ ഓണാഘോഷം

ദുബൈ: കേരള റൈഡേഴ്​സ്​ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും സദ്യയും ഒരുക്കി. വടംവലി മത്സരത്തിൽ അനീസ് ആസാദി​െൻറ ചെറുവാടി ക്ലബും ഷാനവാസി​െൻറ പാടൂർ ക്ലബും നേർക്കുനേർ ഏറ്റുമുട്ടിയതിൽ അനീസും ഫൈസലും നയിച്ച ചെറുവാടി ക്ലബ്ബ് കപ്പ് ഉയർത്തി. പഞ്ചഗുസ്​തി, കസേരകളി, സ്​പൂൺറേസ് എന്നീ മത്സരങ്ങളും നടന്നു. പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർമാരായ നവനീത് കൃഷ്​ണൻ,ഫിറോസ് ബാബു മുണ്ടേക്കാട്ട്, മുഹമ്മദ് ഹസൻ തെണ്ടത്ത്‌ എന്നിവർ നേതൃത്വം നൽകി.

അബൂദബി മലയാളി സമാജം ഓണാഘോഷം

അബൂദബി: മലയാളി സമാജത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന ഓണാഘോഷം സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്​തു. സമാജം പ്രസിഡൻറ്​ സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, മുൻ ഭാരവാഹികളായ പി.ടി. റഫീഖ്, ബാബു വടകര എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഓണാഘോഷത്തിന് പൊലിമ പകർന്നു. കലാ വിഭാഗം സെക്രട്ടറി രേഖീൻ സോമൻ, ഷാജികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ദശപുത്രൻ സ്വാഗതവും ട്രഷറർ അനീഷ്മോൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhudhabi Onam Celebration
Next Story