കരുണയുടെ 22ാം വാർഷികവും ഓണാഘോഷവും
text_fieldsകരുണ വാർഷികവും ഓണാഘോഷവും മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: കരുനാഗപ്പള്ളി അസോസിയേഷൻ യു.എ.ഇ കമ്മിറ്റി (കരുണ)യുടെ 22-ാം വാർഷികവും ഓണാഘോഷവും അജ്മാനിലെ ഉം അൽ മുഅ്മീൻ വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു. കേരള വനം, വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കരുണ കേരളത്തിനാകെ മാതൃകയായ സംഘടനയാണെന്നും അശരണരെയും നിർധനരെയും സഹായിക്കുന്നതിനായി സംഘടന നടപ്പാക്കിവരുന്ന കാരുണ്യപ്രവർത്തനങ്ങളും വിവിധ സേവനപദ്ധതികളും ഏറെ വിലപ്പെട്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കരുണ പ്രസിഡന്റ് നിസാർ വെളിയിൽ അധ്യക്ഷത വഹിച്ചൂ. ജനറൽ സെക്രട്ടറി അൻസർ ഖാൻ സ്വാഗതം പറഞ്ഞു. കരുണയുടെ 2026–27 വർഷത്തെ പ്രവാസി പുനരധിവാസ പദ്ധതികൾ ജനറൽ കൺവീനർ നജുമുദ്ദീൻ പ്രഖ്യാപിച്ചു. മുഖ്യ സ്പോൺസർ ലൈഫ് ബേ, ഹാർഡിൽ ഉടമ സുധീർ നൂറുദ്ദീൻ, അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, അസ്മാസ് ഗ്രൂപ്പ് ചെയർമാൻ ബസാം സലീം അസ്മ, നാഡ് കൺസ്ട്രക്ഷൻ ചെയർമാൻ ഷാനവാസ് അബ്ദുല്ലക്കുട്ടി, ഓണം കൺവീനർ ജോസ് അലക്സ്, കരുണ യൂനിറ്റ് പ്രസിഡന്റുമാരായ അനിൽകുമാർ, മാത്യു മോഹൻ, കുമ്പളത്ത് വിഷ്ണു വിജയൻ, ഹാഷിം, വനിതാ വിഭാഗം കോർഡിനേറ്റർ ജിൽഫി സൂസൻ എന്നിവർ സംസാരിച്ചു.
പരിപാടിയിലെ വിശിഷ്ടാതിഥികളായ മന്ത്രി ഷിബു ബേബി ജോൺ, കൊല്ലം ജില്ലാ അഡീഷനൽ മജിസ്ട്രേറ്റ് എസ്. സജീദ്, 50 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ കരുണയുടെ രക്ഷാധികാരി എച്ച്. അഷറഫ് എന്നിവരെ ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിച്ചവർ, യു.എ.ഇയിൽ 25 വർഷം പൂർത്തിയാക്കിയ കരുണ അംഗങ്ങൾ, വിവിധ കലാപരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർ, സ്പോൺസർമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും പിന്നണിഗായകൻ അഫ്സലും ഗായിക അഖിലയും നയിച്ച ഗാനമേളയും ആഘോഷത്തിന് മാറ്റേകി. ട്രഷറർ മനോജ് നന്ദി പറഞ്ഞു.
കെ.എഫ്.എ ഓണാഘോഷം നാളെ
ദുബൈ: യു.എ.ഇയിലെ കുളത്തുപ്പുഴക്കാരുടെ പ്രഥമ സംഘടനയായ കുളത്തുപ്പുഴ ഫ്രണ്ട്സ് അസോസിയേഷന്റെ (കെ.എഫ്.എ) ഓണാഘോഷവും 17-ാം വാർഷിക സമ്മേളനവും 2026 ഒക്ടോബർ 18ന് ദുബൈയിലെ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഈ വർഷത്തെ ആഘോഷപരിപാടിയിൽ കേരളത്തിൽനിന്നുള്ള വിശിഷ്ടാതിഥിയായി കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം പങ്കെടുക്കും. കൂടാതെ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീമും പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിനെത്തും.
ഓണത്തിന്റെ സ്നേഹവും ഒരുമയും വിളിച്ചോതുന്ന ഈ സംഗമം യു.എ.ഇയിലെ കുളത്തുപ്പുഴക്കാർക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനും അവസരമൊരുക്കും. ആഘോഷത്തിലേക്ക് യു..എഇയിലെ എല്ലാ കുളത്തുപ്പുഴക്കാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കെ.എഫ്.എ ഭാരവാഹികൾ അറിയിച്ചു.
ശ്രദ്ധേയമായി പുല്ലൂറ്റ് ഫ്രണ്ട്സ് ഓണനിലാവ്
ദുബൈ: പുല്ലൂറ്റ് ഫ്രണ്ട്സ് യു.എ.ഇയുടെ ഓണാഘോഷപരിപാടിയായ ഓണനിലാവ് ശ്രദ്ധേയമായി. മാർഗംകളി, ഒപ്പന, കൈകൊട്ടിക്കളി, ഗാനമേള, സിനിമാറ്റിക് ഡാൻസ്, കാവടിയാട്ടം, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടെയായിരുന്നു ആഘോഷം. പ്രസിഡന്റ് ജെനീഷ് ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥാപകാംഗം സുനിൽ വാലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഷാജി, പി.ഡി. സാബു, കെ.ബി. സുധീന്ദ്രൻ, പി.ബി. സജയൻ, രവി, കബീർ പുല്ലൂറ്റ് എന്നിവർ സംസാരിച്ചു.
പുല്ലൂറ്റ് ഫ്രണ്ട്സ് സംഘടിപ്പിച്ച ഓണനിലാവ് പരിപാടിയിൽ അവതരിപ്പിച്ച കൈകൊട്ടിക്കളി
ഡോ. സുലൈമാൻ മതിലകത്തിനെ ജനറൽ സെക്രട്ടറി പി.വി. സുനിൽ പുരസ്കാരം നൽകി ആദരിച്ചു. പുരസ്കാര ജേതാവിനെ അഷ്റഫ് കൊടുങ്ങല്ലൂർ പരിചയപ്പെടുത്തി. ബി. സജിത്ത്, സിദ്ദീഖ് ഇബ്രാഹിം, ജിബിൻ ജനാർദനൻ, മുനീർ മഞ്ഞന, സുജിത് സുകുമാരൻ, എം.എസ്. ശിവപ്രസാദ്, ബൈജിത്, ഷൈജു, അർജുൻ, ആദർശ്, അഖിൽ, ഇ.ആർ. മിഥുൻ, ബേബിലാൽ, സി.എ. അജിത് തുടങ്ങിയവർ നേതൃത്വം നൽകി.
വനിതാ വിങ് ഭാരവാഹികളായ ശ്രീജ സാബു, സ്മേര, രോഹിണി ശരത്, ബൈജിത്, മേഘ ബൈജിത്, ലക്ഷ്മി സുജിത്, സുനിത സത്യൻ, ജിസ്മി ഷിന്റോ, ആയുഷി ഷിന്റോ, സിനി സജിത്ത്, സ്നിഗ്ധ സജിത്ത്, സാൻവി സജിത്ത്, ശ്രീലക്ഷ്മി ജനീഷ്, സാരംഗി ജനീഷ്, ശ്രീജ സുനിൽകുമാർ, ശ്രുതി നിഷാദ്, വൈഗ നിഷാദ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. മോഹൻ കെ. മേനോൻ, പി.എ. ഷംസുദീൻ (അൽ ഷംസ് മെഡിക്കൽസ്), ഡിത്യൻ (സ്വീറ്റ് ബാസ്കറ്റ്) എന്നിവരെ യോഗത്തിൽ ആദരിച്ചു.
വർണാഭമായി കൈരളി കൽബയുടെ ‘ഓണോത്സവം 2026’
കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണോത്സവം 2026’ വർണാഭമായി. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ, ആയിരത്തിലധികം പേർക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
കൈരളി കൽബ യൂനിറ്റിന്റെ ‘ഓണോത്സവം 2026’ പരിപാടിയിൽനിന്ന്
മുൻ ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അശോകൻ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിൽസൺ പട്ടാഴി, മുൻ സെക്രട്ടറി പ്രമോദ് പട്ടാനൂർ, മുൻ കൽബ യൂനിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ, യൂനിറ്റ് കൾച്ചറൽ കൺവീനർ കമറുന്നിസ, ജോ. ട്രഷറർ സുജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നബീൽ കാർത്തല സ്വാഗതവും ആരോമൽ നന്ദിയും പറഞ്ഞു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ‘സ്ത്രീമയം’ എന്ന നൃത്തശിൽപവും, ഗ്രീഷ്മാ കണ്ണൻ നയിച്ച ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടികൾക്ക് സിദ്ദീക്ക്, നൗഷാദ്, ജോബിൻ, സുജേഷ്, അഭിലാഷ്, സനൂഫ്, ആദിൽ, ജയലക്ഷ്മി പ്രദീപ്, നിമ്മി പ്രിൻസ്, ജീന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

