Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ്രയം ‘ഒന്നിച്ചോണം’ നാളെ

text_fields
bookmark_border
ആശ്രയം ‘ഒന്നിച്ചോണം’ നാളെ
cancel

അജ്മാൻ: കോതമംഗലം മുവാറ്റുപുഴ പ്രവാസികൂട്ടായ്മയായ ആശ്രയം യു.എ.ഇ, ആശ്രയം ഒന്നിച്ചോണം 2026 എന്നപേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറുമണി വരെ അജ്‌മാൻ റിയൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം ഇടുക്കി എം.പി ഡീൻകുര്യാക്കോസ് നിർവഹിക്കും. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് നവാസ് മീരാൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, അബൂദബി ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം. തോമസ്, സേഫ് കെയർ ഗ്രൂപ്പ്‌ സി.ഇ.ഒ ഒമർ അലി എന്നിവർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് ആശ്രയം യു.എ.ഇ പ്രസിഡന്‍റ് റഷീദ് കോട്ടയിലും സെക്രട്ടറി ദീപു തങ്കപ്പനും അറിയിച്ചു. വിവരങ്ങൾക്ക്: 050 2319714.

ഗതാഗത നിയന്ത്രണം

അബൂദബി: ശൈഖ് ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടത് വശത്തെ രണ്ട് ലൈനുകളാണ് അടിയന്തര ജോലികളുടെ ഭാഗമായി അടച്ചിടുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച നിയന്ത്രണം തിങ്കളാഴ്ച രാവിലെ വരെ തുടരും. ഭാഗിക ഗതാഗത നിയന്ത്രണം ഒക്ടോബര്‍ 19 തിങ്കളാഴ്ച പുലര്‍ച്ചെ ആറു വരെ നിലവില്‍ വരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - onam celebration
Next Story