Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം
cancel
camera_alt

വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് ഓണഘോഷത്തിന്‍റെ ഉദ്​ഘാടന ചടങ്ങിൽനിന്ന്​

ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് ഒരുക്കിയ ‘ആർപ്പോ 2026’ ഓണഘോഷം വർണാഭമായി സമാപിച്ചു. നടി ജ്യോതി ലക്ഷ്മി, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഹരികുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്‍റ്​ ലാൽ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.എസ്​. ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വി.പി. അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, ആർപ്പോ 2026 ജനറൽ കൺവീനവർ അനീഷ് ബാദ്ഷ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ നേതൃത്വം നൽകി.

ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്‍റ്​ ബേബി മാത്യു സോമതീരം, സെക്രട്ടറി ജനറൽ മൂസക്കോയ, അംബാസിഡർ ജോണി കുരുവിള, വി.പി ഓർഗനൈസേഷൻ ചാൾസ് പോൾ, സി.യു. മത്തായി, ഷാഹുൽ ഹമീദ്, എസ്തർ ഐസക്, സി.എ. ബിജു, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്‍റ്​ വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി അഡ്മിൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൺ റാണി സുധീർ, ദുബൈ വനിതാ വിഭാഗം പ്രസിഡന്‍റ്​ ആശ ചാൾസ്, സെക്രട്ടറി അനീറ്റ ജൂഢിൻ, ട്രഷറർ മേരാ ബേബി, എന്നിവർ സംസാരിച്ചു.

സ്കിറ്റ് ‘നാഗവല്ലി’, ഗാനമേള, ഫാഷൻ ഷോ, വള്ളപ്പാട്ട്, കൊട്ടിപ്പാട്ട്, ഡി.ജെ ഷോ, ഡാൻസ്, കുട്ടികളുടെ പരിപാടികൾ എന്നിവ ആഘോഷത്തിന്​ മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Malayali Council Onam Celebration
Next Story