വര്ണാഭമായി അരോമ ഓണാഘോഷം
text_fieldsഅരോമയുടെ നേതൃത്വത്തില് അജ്മാനില് നടന്ന
ഓണാഘോഷ ചടങ്ങ്
ഷാര്ജ: യു.എ.ഇയിലെ ആലുവ നിവാസികളുടെ കൂട്ടായ്മയായ അരോമയുടെ ഓണാഘോഷം വര്ണാഭമായ പരിപാടികളോടെ അജ്മാനില് നടന്നു. ഗള്ഫ് മെഡിക്കല് യൂനിവേഴ്സിറ്റി കാമ്പസില് നടന്ന ആഘോഷ ചടങ്ങില് ആലുവ എം.എല്.എ അന്വര് സാദത്ത്, അര്ബന് ബാങ്ക് ചെയര്മാന് അബ്ദുല് മുത്തലിബ് എന്നിവര് പങ്കെടുത്തു.
അരോമ പ്രസിഡന്റ് മൊയ്തീന് അബ്ദുല് അസീസ്, ജന. സെക്രട്ടറി എ.യു. അനൂപ, ട്രഷറര് അഡ്വ. സലീം, സിദ്ദീഖ് മുഹമ്മദ്, ലൈജു കാരോത്തുകുഴി, അബ്ദുല് കലാം, മുഹമ്മദ് സക്കീര്, ഷംസുദ്ദീന്, ഫെബി ഷിഹാബ്, സുനിത ഉമ്മര് തുടങ്ങിയവര് സംസാരിച്ചു. കലാപരിപാടികള്ക്ക് സനുഖാന് നേതൃത്വം നല്കി. കണ്വീനര് നൗഫല് റഹ്മാന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

