തണൽ ബല്ല ഓണോത്സവം
text_fieldsതണൽ ബല്ല ഓണോത്സവത്തിൽ പങ്കെടുത്തവർ
ദുബൈ: കാസർകോട് ജില്ലയിലെ ബല്ല നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ ‘തണൽ ബല്ല’ ഓണോത്സവം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ സെൻട്രൽ മാളിലുള്ള ആർ.കെ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷം ചെയർമാൻ തമ്പാൻ പൊതുവാൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശ്രീനിത് കാടാംകോട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണി നെല്ലിക്കാട്ട് ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി രവി ചെരക്കര സ്വാഗതവും പറഞ്ഞു. ചടങ്ങിൽ മറ്റു സഹ ഭാരവാഹികൾ ആശംസകൾ അറിയിച്ചു.
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. നാരായണൻ നായർ മുഖ്യാതിഥിയായിരുന്നു. അംഗങ്ങൾക്കായി ഓണ സദ്യയും ഒരുക്കി. മാവേലിയെ വരവേൽക്കൽ, പുലികളി, മധു പൊതുവാളിന്റെ നേതൃത്വത്തിലുള്ള അഘണ്ട യു.എ.ഇയുടെ വാദ്യമേളം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തണൽ അംഗങ്ങളുടെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വേദിയിൽ അരങ്ങേറി. ഫ്രണ്ട്സ് മ്യൂസിക് നടത്തിയ ഗാനമേളയും ആഘോഷത്തിന് മോടികൂട്ടി. ട്രഷറർ രാജേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

