കൽബ മലമുകളിൽ ഓണം ആഘോഷിച്ചു
text_fieldsഷാർജ: സമുദ്ര നിരപ്പിൽനിന്ന് 1300 അടി ഉയരത്തിൽ മലനിരയിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാഹസിക സഞ്ചാരികളുടെ കൂട്ടായ്മകളിൽ ഒന്നായ എ4 അഡ്വഞ്ചർ ആണ് വ്യത്യസ്തമായ ഓണാഘോഷത്തിന് പിന്നിൽ. ഇതിന് മുമ്പും ദേശീയ ദിനം ഉൾപ്പെടെ നിരവധി ആഘോഷങ്ങൾ ഇവർ മലനിരകളിൽ നടത്തിയിരുന്നു.
ഷാർജ കൽബയിലെ മലനിരകളാണ് ഇപ്രാവശ്യത്തെ ഓണാഘോഷത്തിന് വേദിയായി മാറിയത്. ചെണ്ടമേളവും മുത്തുക്കുടയും മാവേലിയും തിരുവാതിരയും അടക്കം നിരവധി ഓണാഘോഷ പരിപാടികൾ മലമുകളിൽ അരങ്ങേറി. പുലർച്ച നാലു മണിയോടെ ഹൈക്ക് ചെയ്ത് മലമുകളിലെത്തി സൂര്യോദയം കണ്ട ശേഷമാണ് ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചത്. പരിപാടിയിൽ പങ്കെടുത്തവർക്ക് ഇത് നവ്യാനുഭവം സമ്മാനിച്ചു.കൂട്ടായ്മയുടെ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി, അദ്നാൻ കാലടി, അജാസ്, സനൂജ്, അനുപമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

