സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഓണച്ചന്തക്ക്’ തുടക്കം
text_fieldsഷാർജ സഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘ഓണച്ചന്ത’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യുന്നു. സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ തുടങ്ങിയവർ സമീപം
ഷാര്‍ജ: ഓണത്തിന്റെ ഗൃഹാതുരതയുണർത്തുന്ന ഓർമകളുമായി യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്മാര്ക്കറ്റുകളിലൊന്നായ സഫാരിയിൽ ‘ഓണച്ചന്ത’ക്ക് തുടക്കം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, യു.എ.ഇ കെ.എം.സി.സി. നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ ബി.എം. കാസിം തുടങ്ങി മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പഴയകാല ഓണച്ചന്തയെ ഓര്‍മിപ്പിക്കും വിധം ഓണത്തിനാവശ്യമായ എല്ലാ അവശ്യസാധനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന വിധത്തിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളതെന്ന് നിസാര്‍ തളങ്കര പറഞ്ഞു.
അഞ്ചാം തവണയാണ് സഫാരി ഓണച്ചന്ത നടത്തുന്നതെന്നും ഓണത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്ക് വളരെ വിലക്കുറവില്‍ മികച്ച ഉല്പന്നങ്ങളാണ് സഫാരി ലഭ്യമാക്കിയിരിക്കുന്നതെന്നും സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
സഫാരിയെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള യു.എ.യിലെ ജനങ്ങള്‍ക്ക് മലയാളിയുടെ ഓണത്തനിമ ഒട്ടും നിറംമങ്ങാതെ ഓണത്തിനുവേണ്ട എല്ലാവിധ ഉൽപന്നങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഓണച്ചന്തയാണ് സഫാരി ഒരുക്കിയിട്ടുള്ളത് എന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഓണസദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മൺപാത്രങ്ങള്‍, വള, മാല, കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങിയ എല്ലാം ഓണച്ചന്തയിൽ ലഭ്യമാണ്. പൂക്കളത്തിനാവശ്യമായ വിവിധ പൂക്കളുകളും എത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായിമാറിയ സഫാരി ബേക്കറി ആൻഡ് ഹോട്ഫുഡ് ഒരുക്കുന്ന ഓണസദ്യയും ഒരുങ്ങുകയാണ്.
25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. രണ്ട് ഓണസദ്യകള്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണക്കോടിയായി ഒരു കസവുമുണ്ട് സൗജന്യമായും നല്‍കും. ഈ ഓണത്തിന് ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍ സാരി, ചുരിദാര്‍ ഫെസ്റ്റിവലിൽ ആകർഷകമായ വിലക്കുറവിൽ മികച്ച വസ്ത്രങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
150 ദിര്‍ഹത്തിന് സാരി ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ 75 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് ഗാര്‍മെന്റ്സ് ആൻഡ് ഫുട്ട്വെയര് വിഭാഗങ്ങളില്‍നിന്ന് പര്‍ച്ചേസ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

