ഓണ മാമാങ്കം; മത്സരങ്ങള്‍ സെപ്റ്റംബര്‍ 5,6,7 തീയതികളില്‍
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ എക്കാലത്തെയും മെഗാ ഇവന്റായ ഓണ മാമാങ്കത്തിന്റെ ഭാഗമായി ഇത്തവണയും വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലാണ് മത്സരങ്ങള്‍.
തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസ പാചക മത്സരം, ഫാന്‍സി ഡ്രസ്, വടംവലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, പൂക്കള മത്സരം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ www.onamamangam.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബര്‍ ആറിന് വെള്ളിയാഴ്ച ദുബൈയിലെ ലുലു അല്‍ ബര്‍ഷയിലാണ് കിഡ്സ് പെയിന്റിങ്, പായസ പാചക മത്സരങ്ങള്‍.
ഏഴിന് ഷാര്‍ജയിലെ ലുലു മുവൈലയില്‍ വടം വലി, തിരുവാതിരക്കളി, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, സിനിമാറ്റിക് ഡാന്‍സ്, പായസ പാചകം എന്നീ മത്സരങ്ങള്‍ അരങ്ങേറും. എട്ടിന് ദുബൈ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പൂക്കള മത്സരം, ഫാന്‍സി ഡ്രസ്, കിഡ്സ് പെയിന്റിങ്, പായസ പാചകം എന്നീ മത്സരങ്ങള്‍. കിഡ്സ് പെയിന്റിങ് രണ്ട് വേദികളിലും, പായസ പാചക മത്സരം മൂന്നു വേദികളിലുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരേ ഇനത്തിന് വിവിധ വേദികളിലെ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പൂക്കള മത്സരത്തിലെ വിജയികൾ 10,000 ദിര്‍ഹമിന്റെ ലുലു ഷോപ്പിങ് വൗച്ചറാണ് സമ്മാനം.
തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, വടം വലി മത്സരങ്ങളിൽ വിജയികളാകുന്ന ടീമിന് ഒമ്പതിനായിരം ദിര്‍ഹമിന്റെ ലുലു ഷോപ്പിങ്ങ് വൗച്ചറുകൾ വീതം സമ്മാനമായി ലഭിക്കും. മറ്റു മത്സര വിജയികൾക്കും ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിങ്ങും ഹിറ്റ് എഫ്.എമ്മും സംയുക്തമായി സെപ്റ്റംബര്‍ 15ന് സംഘടിപ്പിക്കുന്ന ഓണ മാമാങ്കം 2024ന്റെ ടിക്കറ്റ് വില്പനയും പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 15ന് ഷാര്‍ജ എക്സ്പോ സെന്ററിലാണ് മെഗാ ഇവന്റ്. മലയാളത്തിന്റെ യുവ നടൻ ടോവിനോ തോമസാണ് ഇത്തവണത്തെ അതിഥി. ഗായകരായ വിധു പ്രതാപ്, ജോസ്ന, ജാസി ഗിഫ്റ്റ് തുടങ്ങിയവരും മിമിക്രി താരം സിദ്ദീഖ് റോഷന്, റാപ് സെന്സേഷന് ഡാബ്സി എന്നിവരുടെ പ്രകടനങ്ങളും ആഘോഷത്തിന് മാറ്റ്കൂട്ടും. സംഗീത താളത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ഡിജെ ജാസിയുമുണ്ടാവും.
www.platinumlist.net എന്ന വെബ് സെറ്റ് സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ലുലു, ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, നിയോ ഹെയര്‍ ലോഷന്‍ ജി.ആർ.ബി നെ, സാപില്‍ പെര്‍ഫ്യൂംസ്, ഈസ്റ്റേൺ, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേര്‍സ് റെസീപി, എന്‍ പ്ലസ് പ്രഫഷനൽ, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ഇ.എം.എൻ.എഫ് എന്നിവയാണ് സ്പോൺസർമാർ. allabout.ae ആണ് പ്രൊഡക്ഷന്‍ പാര്‍ട്ട്ണര്‍. ഗള്‍ഫ് മാധ്യമം, ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാര്‍ട്ട്ണര്‍മാര്‍. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2024 എനര്‍ജൈസ്ഡ് ബൈ പാര്‍ട്ട്ണര്‍ ഹിറ്റ് എഫ്.എം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

