Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ​ത്തി​ന്‍റെ...

ഭൂ​ക​മ്പ​ത്തി​ന്‍റെ പ​ത്താം​ദി​ന​ത്തി​ലും ജീ​വ​ന്‍റെ തു​ടി​പ്പ്​

text_fields
bookmark_border
ഭൂ​ക​മ്പ​ത്തി​ന്‍റെ പ​ത്താം​ദി​ന​ത്തി​ലും ജീ​വ​ന്‍റെ തു​ടി​പ്പ്​
cancel
camera_alt

ഭൂ​ക​മ്പം ദു​രി​തം വി​ത​ച്ച തു​ർ​ക്കി​യ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന യു.​എ.​ഇ സം​ഘം

ദു​ബൈ: ഭൂ​ക​മ്പം ത​ച്ചു​ട​ച്ച തു​ർ​ക്കി​യ​യി​ലെ കെ​ട്ടി​ട കൂ​മ്പാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ പ​ത്താം​ദി​ന​ത്തി​ൽ ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ ക​ണ്ടെ​ടു​ത്ത്​ യു.​എ.​ഇ ര​ക്ഷാ​ദൗ​ത്യ സം​ഘം. തു​ർ​ക്കി​യ​യി​ലെ ക​ഹ്​​റ​മാ​ൻ​മ​റാ​ഷി​ൽ​നി​ന്നാ​ണ്​ ഒ​മ്പ​തു ദി​വ​സം പി​ന്നി​ട്ട ശേ​ഷം ര​ണ്ടു​പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി​യ​ത്. തു​ർ​ക്കി​യ​യി​ലെ ഇ​മാ​റാ​ത്തി സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ്മാ​ദി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭൂ​ക​മ്പ​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ർ കൊ​ല്ല​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ്​ ക​ഹ്​​റ​മാ​ൻ​മ​റാ​ഷ്.

ഫ്ര​ഞ്ച്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്നാ​ണ്​ യു.​എ.​ഇ സം​ഘം അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ടു​ത്ത​ലി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഭൂ​ക​മ്പ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നും ര​ക്ഷി​ക്കാ​നും യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘ഗാ​ല​ന്‍റ്​ നൈ​റ്റ്-2’ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​മാ​റാ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തു​ർ​ക്കി​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട​വ​ർ 19ഉം 21​ഉം വ​യ​സ്സു​ള്ള​വ​രാ​ണ്. ബെ​ല​റൂ​സി​ന്‍റെ പൊ​ലീ​സ്​ ഡോ​ഗ്​ യൂ​നി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലും പി​ന്നീ​ട്​ ഇ​മാ​റാ​ത്തി സം​ഘ​വും പ്ര​ദേ​ശ​ത്ത്​ സ​ർ​വേ ന​ട​ത്തി ആ​രും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി​യും ജീ​വ​നോ​ടെ പ​ല​രും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തി​ര​ച്ചി​ൽ തു​ട​രു​മെ​ന്നും കേ​ണ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു. ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ദ്യ​ദി​നം മു​ത​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന യു.​എ.​ഇ സം​ഘം തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷാ​ദൗ​ത്യ​ത്തി​ന്​ പു​റ​മെ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു.​എ.​ഇ സം​ഘം മേ​ഖ​ല​യി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഭൂ​ക​മ്പ ദു​രി​ത​ത്തി​ൽ സ​ഹാ​യ​മൊ​ഴു​ക്കി​യ യു.​എ.​ഇ​ക്ക്​ തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ന​ന്ദി അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​നും കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും ഇ​മാ​റാ​ത്തി സേ​ന മു​ന്നി​ലു​ണ്ടെ​ന്നും രാ​ജ്യം വീ​ണ്ടും കെ​ട്ടി​പ്പ​ടു​ക്കാ​ൻ എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും തു​ട​രു​മെ​ന്നും ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഭൂ​ക​മ്പ​മു​ണ്ടാ​യ​തി​ന്​ പി​ന്നാ​ലെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 100 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakelife saving
News Summary - On the 10th day of the earthquake, life saving
Next Story