‘ഓർമകളിലെ ഉമ്മൻ ചാണ്ടി’ ഫോട്ടോ പ്രദർശനം
text_fieldsഓസി കെയർ യു.എ.ഇ സംഘടിപ്പിച്ച ‘ഓർമകളിലെ ഉമ്മൻ ചാണ്ടി’ ഫോട്ടോ പ്രദർശനം
ദുബൈ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഓസി കെയർ യു.എ.ഇ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനനം മുതൽ മരണംവരെയുള്ള വിവിധ കാലഘട്ടങ്ങളിലെ ഫോട്ടോകൾ പ്രദർശിപ്പിച്ചു.കെ.എസ്.യു പ്രവർത്തകനായ ഉമ്മൻ ചാണ്ടിമുതൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെവരെ വിവിധ ഫോട്ടോകളിലൂടെ കാണാൻ അവസരമൊരുക്കി.കെ.എം.സി.സി നാഷനൽ ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീക്ക് മട്ടന്നൂർ, പുന്നക്കൻ മുഹമ്മദലി, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മയിൽ ഏറാമല, ഇൻകാസ് നാഷനൽ വൈസ് പ്രസിഡന്റ് രാജി എസ്. നായർ, ഷൈജു അമ്മാനപ്പാറ, ബഷീർ നാറാണിപ്പുഴ, രാജു സി. ഡാനിയേൽ തുടങ്ങി നിരവധി പ്രമുഖർ സന്ദർശിച്ചു.ഓസി കെയർ ജനറൽ കൺവീനർ മുഹമ്മദ് ഹസൻ, ട്രഷറർ സജിത് എബ്രഹാം, ഭാരവാഹികളായ മോൻസി വർഗീസ്, സുബിൻ നസീർ, പ്രജീഷ് വിളയിൽ, ഹലീൽ റഹ്മാൻ, മുഹമ്മദ് റഹ്മാൻ, അൻസാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

