Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍-യു.എ.ഇ മൂന്നാം...

ഒമാന്‍-യു.എ.ഇ മൂന്നാം ഏകദിനം സമനിലയിൽ

text_fields
bookmark_border
ഒമാന്‍-യു.എ.ഇ മൂന്നാം ഏകദിനം സമനിലയിൽ
cancel
camera_alt

അ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഒ​മാ​ന്‍-​യു.​എ.​ഇ മ​ത്സ​ര​ത്തി​ൽ​നി​ന്ന്  //  ഫോട്ടോ: വി.കെ.ഷെഫീർ

മ​സ്‌​ക​ത്ത്: അ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഒ​മാ​ന്‍-​യു.​എ.​ഇ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇ​രു ടീ​മു​ക​ളും 214 റ​ണ്‍സ് വീ​തം നേ​ടി​യ ക​ളി ടൈ ​ആ​യി പി​രി​യു​ക​യാ​യി​രു​ന്നു. ര​ണ്ട്​ വി​ജ​യ​വു​മാ​യി യു.​എ.​ഇ പ​ര​മ്പ​ര നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ടോ​സ് നേ​ടി​യ യു.​എ.​ഇ ഒ​മാ​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. 49.3 ഓ​വ​റി​ല്‍ 214 റ​ൺ​സാ​ണ്​ ഒ​മാ​ൻ എ​ടു​ത്ത​ത്. ഓപണ​ര്‍ ക​ശ്യ​പ് പ്ര​ജാ​പ​തി (57), ക്യാ​പ്റ്റ​ന്‍ സീ​ഷാ​ന്‍ മ​ഖ്‌​സൂ​ദ് (36), ന​സീം ഖു​ഷി (33), ഖ്വാ​ര്‍ അ​ലി (24) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. യു.​എ ഇ​ക്ക് വേ​ണ്ടി കാ​ശി​ഫ് ദാ​വൂ​ദ്, സ​ഹൂ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ​ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. എ​ന്നാ​ൽ, കാ​ശി​ഫ് ദാ​വൂ​ദ് (52), മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ (47), മു​ഹ​മ്മ​ദ് വ​സീം (35) എ​ന്നി​വ​ര്‍ മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റേ​ന്തി​യ​തോ​ടെ ക​ളി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​മാ​ന്‍ ബൗ​ള​ര്‍മാ​രാ​യ നെ​സ്റ്റ​ര്‍ ധ​മ്പ​യും ഖ​വാ​ര്‍ അ​ലി​യും മൂ​ന്നും ഖ​ലീ​മു​ല്ല ര​ണ്ടും വി​ക്ക​റ്റുക​ൾ വീ​ഴ്ത്തി. അ​തേ​സ​മ​യം, ഫെ​ബ്രു​വ​രി 11 ​ ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ്​ മ​സ്‌​ക​ത്തി​ല്‍ ന​ട​ക്കും. ഒ​മാ​ൻ, നേ​പ്പാ​ൾ, യു.​എ.​ഇ, അ​യ​ര്‍ലാ​ന്‍ഡ്​ എ​ന്നീ ടീ​മു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 11ന് ​നേ​പ്പാ​ളി​നെ​തി​രെ​യാ​ണ് ഒ​മാ​ന്‍റെ ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiRapid inspection rates reduced
News Summary - Oman-UAE draw in one day series
Next Story