Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ മ​തി​യാ​യ ല​ഭ്യ​ത –വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
ഒ​മാ​നി​ൽ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ  മ​തി​യാ​യ ല​ഭ്യ​ത –വാ​ണി​ജ്യ മ​ന്ത്രാ​ല​യം
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്തൃ ഉ ​ൽ​​പ​ന്ന​ങ്ങ​ളും മ​തി​യാ​യ രീ​തി​യി​ൽ സ്​​റ്റോ​ക്കു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു വ​രു​ത്തി. ഇ​വ​യു​ട െ വി​ല നി​ല​വാ​ര​വും ഭ​ദ്ര​മാ​ണെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ളി ​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും സ്വ​കാ​ര്യ സ്ഥാ ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​റ​പ്പു​ന​ൽ​കി. വാ​യു, ക​ര, ക​ട​ൽ അ​തി​ർ​ത്തി​ക​ൾ വ​ഴി​യു​ള്ള ഇ​റ​ക്കു​മ ​തി സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. വി​പ​ണി​യി​ൽ കൃ​ത്യ​മാ​യ വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ച്ച​വ​ട​ക് കാ​രു​മാ​യും വി​ത​ര​ണ​ക്കാ​രു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ യ ോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഒ​മാ​നി​ലെ ഒ​രു മാ​ർ​ക്ക​റ്റി​ലും ഏ​തെ​ങ്കി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​മ്മി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​പ്പം ഒ​മാ​നി​ലെ ഫാ​ക്ട​റി​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വി​ട​ങ്ങ​ളി​ൽ ന​ല്ല സ്​​റ്റോ​ക്ക്​ ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് വ​ൻ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സ്​​റ്റോ​ർ ആ​ൻ​ഡ്​ ഫു​ഡ് റി​സ​ർ​വ് പൊ​തു അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഒ​മാ​നി​ൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ സ്​​റ്റോ​ക്ക്​ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​താ​യി മ​ജ്​​ലി​സു​ശൂ​റ സാ​മ്പ​ത്തി​ക ധ​ന​കാ​ര്യ ക​മ്മി​റ്റി മേ​ധാ​വി സാ​ലെം ബി​ൻ അ​ലി അ​ൽ ഹി​ക്​​മാ​നി പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് നി​ല​വി​ലെ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ സ്​​റ്റോ​ക്കു​ത​ന്നെ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും വി​ല​സ്ഥി​ര​ത​ക്കും മ​തി​യാ​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ്േ​റ്റാ​ർ ആ​ൻ​ഡ്​ ഫു​ഡ് റി​സ​ർ​വ് പൊ​തു അ​തോ​റി​റ്റി​ക്ക് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക വാ​യ്പ അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി നി​ര​വ​ധി സ​ർ​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്.

പ​ഞ്ച​സാ​ര, ബാ​ർ​ലി, ഗോ​ത​മ്പ് എ​ന്നി​വ​യു​ടെ വി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തെ​ക്കാ​ൾ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ൽ ഹി​ക്മാ​നി പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​രി വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ട​ണി​ന് 400 ഡോ​ള​റി​ൽ എ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് വി​ല ഇൗ​ടാ​ക്കാ​ൻ ആ​ധു​നി​ക സം​വി​ധാ​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം വ്യാ​പാ​ര സ്ഥാപ​ന​ങ്ങ​ൾ വ​ഴി കൊ​റോ​ണ പ​ട​രു​ന്നി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം.

കോ​വി​ഡ്​ ബാ​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​തി​ഫ​ല​നം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യ അ​ഹ​മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ ദീ​ബി​െൻറ േന​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള​താ​യി മ​ന്ത്രാ​ല​യം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ബാ​റ​ക്​ അ​ൽ ദൊ​ഹാ​നി പ​റ​ഞ്ഞു. അ​തി​ർ​ത്തി​ക​ൾ വ​ഴി​യും മ​റ്റു സ​ർ​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും മ​റ്റും സ്ഥി​ര​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്. അ​തി​നാ​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ അ​ധി​ക​മാ​യി സൂ​ക്ഷി​ച്ച് വെ​ക്ക​രു​തെ​ന്നും ഇ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​ശ്യ​വ​സ്തു​ക്ക​ൾ മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും അ​വ​ശ്യ വ​സ്തു​ക്കു​ക​ളും സം​ഭ​രി​ക്കു​ന്ന​തി​ൽ പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ് കോ​മേ​ഴ്സ് സാ​മ്പ​ത്തി​ക വി​ഭാ​ഗം ത​ല​വ​ൻ അ​ഹ​മ​ദ് അ​ബ്​​ദു​ൽ​ക​രീം അ​ൽ ഹൂ​തി പ​റ​ഞ്ഞു. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വ​രും നാ​ളു​ക​ളി​ൽ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ സം​ഭ​രി​ച്ചു വെ​ക്കാ​ൻ വ​ൻ സം​ഭ​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രോ​ഗം പ​ട​രു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ​നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്കി ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​മാ​ത്രം ഇൗ​ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story