Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹത്ത അതിർത്തിയിൽ ഒമാൻ ദേശീയ ദിനാഘോഷം
text_fieldsbookmark_border
ദുബൈ: ഒമാന്‍റെ 52ാം ദേശീയദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ഹത്ത ബോർഡറിൽ നടന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
അതിർത്തിയിലെ എമിഗ്രേഷൻ 'ചെക്ക് ഇൻ' പോയന്‍റ് പരിസരത്ത് നടന്ന പരിപാടിയിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഒമാൻ ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ സംബന്ധിച്ചു. ചടങ്ങുകൾക്ക് നിറംപകർന്ന് ഇരുരാജ്യങ്ങളിലെയും നാടൻ കലാരൂപങ്ങളും മറ്റു പരിപാടികളും നടന്നു. യു.എ.ഇയുടെയും ഒമാന്‍റെയും ദേശീയചിഹ്നങ്ങളും കൊടിതോരണങ്ങളും കൊണ്ട് ഹത്ത ബോർഡറിലെ പാതയോരങ്ങൾ പ്രത്യേകം അലങ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

