Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമാൻ ദേശീയ ദിനം: ആശംസ...

ഒമാൻ ദേശീയ ദിനം: ആശംസ നേർന്ന്​ യു.എ.ഇ നേതാക്കൾ

text_fields
bookmark_border
ഒമാൻ ദേശീയ ദിനം: ആശംസ നേർന്ന്​ യു.എ.ഇ നേതാക്കൾ
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും

ദു​ബൈ: വ്യാ​ഴാ​ഴ്​​ച 51ാമ​ത്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​മാ​യ ഒ​മാ​ന്​ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച്​ യു.​എ.​ഇ നേ​താ​ക്ക​ൾ. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നും മ​റ്റു നേ​താ​ക്ക​ളും ട്വി​റ്റ​റി​ൽ ഒ​മാ​ൻ ജ​ന​ത​യെ​യും ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ​യും അ​ഭി​ന​ന്ദി​ച്ചു.

ന​മ്മു​ടെ പൊ​തു​വാ​യ ച​രി​ത്ര​മാ​ണ് ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​മെ​ന്നും ന​മ്മു​​ടെ ബ​ന്ധം സാ​ഹോ​ദ​ര്യം, സ്നേ​ഹം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഒ​മാ​െൻറ 51ാം ദേ​ശീ​യ ദി​ന​ത്തി​ൽ ഒ​മാ​നി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളും പ​ങ്കു​ചേ​രു​ന്നു.

ഇ​ന്ന് ഞ​ങ്ങ​ൾ അ​വ​രു​ടെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും സു​ൽ​ത്താ​നേ​റ്റി​നെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​വും സ​മൃ​ദ്ധി​യും ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ശം​സ​യി​ൽ പ​റ​ഞ്ഞു.

ഒ​മാ​െൻറ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ൾ യു.​എ.​ഇ​യി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman national day
News Summary - Oman National Day
Next Story