Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ദേശീയ ദിനം: കൽബയുടെ ആകാശത്ത് ‘ഫുർസാൻ അൽ ഇമാറാത്തി’ന്‍റെ വർണവിസ്മയം

text_fields
bookmark_border
ഒമാൻ ദേശീയ ദിനം: കൽബയുടെ ആകാശത്ത് ‘ഫുർസാൻ അൽ ഇമാറാത്തി’ന്‍റെ വർണവിസ്മയം
cancel
camera_alt

കൽബയിലെ ഖത്‌മത് മലാഹ അതിർത്തിയിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽനിന്ന്​

ഷാർജ: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ പോർട്സ് ആൻഡ് ബോർഡർ പോയന്‍റ്സ് ഓർഗനൈസേഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽബയിലെ ഖത്‌മത് മലാഹ അതിർത്തിയിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന്‍റെ ദേശീയ എയറോബാറ്റിക് സംഘമായ ‘ഫുർസാൻ അൽ ഇമാറാത്ത്’ കൽബയുടെ ആകാശത്ത് ഒമാൻ പതാകയുടെ നിറങ്ങൾ വിതറിയത് ആഘോഷങ്ങളെ വർണാഭമാക്കി. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ-കസ്റ്റംസ് പ്രതിനിധികളും ഒമാനിൽ നിന്നുള്ള ഉന്നതതല സംഘവും ചടങ്ങിൽ പങ്കെടുത്തു.

ഷാർജ പോർട്സ് ആൻഡ് ബോർഡർ പോയന്‍റ്സ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ റൈസി, റോയൽ ഒമാൻ പൊലീസ് പാസ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്‌യുദ്ദീൻ ബിൻ ഹിലാൽ അൽ ബുസൈദി, നോർത്ത് അൽ ബാത്തിന പോലീസ് കമാൻഡർ ബ്രിഗേഡിയർ അലി ബിൻ ഹസ്സൻ അൽ ബലൂശി തുടങ്ങിയ വർ സന്നിഹിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman National Day
Next Story