Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആസ്റ്ററുമായി...

ആസ്റ്ററുമായി കൈകോർത്ത്​ ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി

text_fields
bookmark_border
ആസ്റ്ററുമായി കൈകോർത്ത്​ ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി
cancel
camera_alt

പു​തി​യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ങ്കാ​ളി​ത്തം ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷാ മൂ​പ്പ​നും ഒ​മാ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍

ജീ​ന്‍ ലൂ​യി​സ് ലോ​റ​ന്‍റ്​ ജോ​സി​യും ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഇ​ന്‍ഷു​റ​ന്‍സ് ദാ​താ​ക്ക​ളി​ല്‍ ഒ​ന്നാ​യ ഒ​മാ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് ഗ്രൂ​പ്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​റു​മാ​യി കൈ​കോ​ർ​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷു​റ​ന്‍സി​ല്‍ വ​ര്‍ഷ​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​മു​ള്ള ഒ​മാ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ നാ​ല് എ​ക്‌​സ്‌​ക്ലൂ​സി​വ് പ്ലാ​നു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്.

ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം ഇ​തു​വ​ഴി ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷാ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ എ​ല്ലാ​വ​രും ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, പോ​ളി​സി​യി​ലെ പ​രി​മി​തി മൂ​ലം വി​ശ്വ​സ്ത​രാ​യ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ പ​ല​ർ​ക്കും ക​ഴി​യാ​റി​ല്ല. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​സ്റ്റ​ർ-​ഒ​മാ​ൻ ഇ​ന്‍ഷു​റ​ന്‍സ് സ​ഹ​ക​ര​ണ​ത്തി​ന്​ ക​ഴി​യു​മെ​ന്ന്​ അ​ലീ​ഷ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നാ​ല്​ മെ​ഡി​ക്ക​ല്‍ പോ​ളി​സി​ക​ളാ​ണു​ള്ള​തെ​ന്ന് ഒ​മാ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ജീ​ന്‍ ലൂ​യി​സ് ലോ​റ​ന്‍റ്​ ജോ​സി പ​റ​ഞ്ഞു. കോ-​പേ, ഫാ​ര്‍മ​സി ആ​നു​കൂ​ല്യ​ങ്ങ​ള്‍, സ്‌​പെ​ഷ​ലി​സ്റ്റ് ആ​ക്‌​സ​സ്, ആ​സ്റ്റ​ർ ക്ലി​നി​ക്കു​ക​ളു​ടെ​യും ഹോ​സ്പി​റ്റ​ലു​ക​ളു​ടെ​യും ശൃം​ഖ​ല​ക​ളി​ലെ പ്ര​വേ​ശ​നം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​വി​ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman insuranceAstor
News Summary - Oman Insurance Company in partnership with Astor
Next Story