കാലാവധി കഴിഞ്ഞ മാംസം പുതിയ കവറിലാക്കി വിൽപ്പന; ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ചു
text_fieldsറാസൽൈഖമ: കാലാവധി കഴിഞ്ഞ മാംസം പാക്ക്ചെയ്ത് വിൽപ്പനക്കൊരുക്കുന്ന സ്ഥാപനം തെരച്ചിൽ നടത്തി പൂട്ടിച്ചു. ഉപയോഗിക്കാവുന്ന അവസാന തീയതി പിന്നിട്ട മാംസം പുതിയ കവറുകളിലും ടിന്നുകളിലും മാറ്റി പാക്ക് ചെയ്ത് വിൽക്കുന്നതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് റാസൽഖൈമ പൊലീസ് നഗരസഭയുമായി ചേർന്ന് ഫാക്ടറിയിൽ റെയ്ഡ് നടത്തുകയായിരുന്നു. സംഘടിത കുറ്റകൃത്യം തടയൽ വിഭാഗവും നഗരസഭയുടെ ഫൂഡ് ഇൻസ്പെക്ടർമാരും ഉൾപ്പെട്ട സംഘം നടത്തിയ തെരച്ചിലിൽ കാലാവധി കഴിഞ്ഞ മാംസത്തിെൻറ വൻ ശേഖരമാണ് കണ്ടെത്തിയത്.
വ്യാപാര നിയമങ്ങൾ പൂർണമായും ലംഘിച്ച് മനുഷ്യ ആരോഗ്യത്തിനും ജീവനുപോലും ഭീഷണി സൃഷ്ടിക്കുന്ന ഇടപാടാണ് സ്ഥാപനം നടത്തി വന്നതെന്ന് സി.െഎ.ഡി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അലി മെനാഖസ് ചൂണ്ടിക്കാട്ടി. പിടിയിലായവർ എല്ലാം ഏഷ്യക്കാരാണ്. ഇത്തരം കച്ചവടങ്ങൾ നടക്കുന്നതായി സൂചന ലഭിച്ചാലുടൻ നഗരസഭയിലോ പൊലീസിലോ വിവരം നൽകണമെന്നും മെനാഖസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
