Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളവട്ടൂർ സംഗമം
text_fieldsbookmark_border
അജ്മാൻ: ദേശീയ ദിനത്തോടനുബന്ധിച്ച് മലപ്പുറം പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് ഒളവട്ടൂർ അംഗങ്ങൾ ഒത്തുചേർന്നു. അഷ്റഫ് പരതക്കാട് ഉദ്ഘാടനം ചെയ്തു. ജലാൽ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുറഹ്മാൻ ഒളവട്ടൂർ ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി.
എം.പി. ഹസ്സൻ ബശീർ, എം.കെ. അബ്ദുൽ ഖാദർ, സൽമാൻ, ബശീർ ബാഖവി തുടങ്ങിയവർ സംസാരിച്ചു. ഒളവട്ടൂർ ചരിത്രത്തിെൻറ ദൃശ്യാവിഷ്കാരം യാസർ പി.സി. നിർവഹിച്ചു. ക്വിസ് മത്സരത്തിന് റഫീസ് യു.കെ നേതൃത്വം നൽകല. എം.കെ. ഇബ്രാഹിംകുട്ടി സ്വാഗതവും സിജിമോൻ നന്ദിയും പറഞ്ഞു.
Next Story
