Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎണ്ണവില സ്​ഥിരത...

എണ്ണവില സ്​ഥിരത കൈവരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം പ്രധാനം – ഉൗർജമന്ത്രി

text_fields
bookmark_border
എണ്ണവില സ്​ഥിരത കൈവരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം പ്രധാനം – ഉൗർജമന്ത്രി
cancel
camera_alt??.?.? ????^??????? ??????? ????? ??? ????????? ?????? ??????? ?? ??????? ??????? ????????????? ????????? ??? ???????????? ????????? ??????????

അബൂദബി: എണ്ണവില സ്​ഥിരത കൈവരിക്കുന്ന സാഹചര്യത്തിൽ ഭാവി നിക്ഷേപം ആസൂത്രണം ചെയ്യാനുള്ള മികച്ച സമയമാണ്​ ഇതെന്ന്​ യു.എ.ഇ ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ്​ ഫറാജ്​ ഫാരിസ്​ ആൽ മസ്​റൂഇ. ‘ആഗോള വിപണിയിലേക്ക്​ എണ്ണ നിക്ഷേപത്തി​​െൻറ തിരിച്ചുവരവ്​’ വിഷയത്തിൽ ലണ്ടനിൽ അന്താരാഷ്​ട്ര പെടോളിയം വാര സമ്മേളന​െത്ത അഭിസംബാധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
2014 ജൂണിനും 2016 ജനുവരിക്കുമിടയിൽ ആഗോള എണ്ണവില കൂപ്പുകുത്തിയപ്പോൾ ഇൗ മേഖലയിൽ ട്രില്യൻ യു.എസ്​ ഡോളറോളം നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെടുകയോ ആയിരക്കണക്കിന്​ തൊഴിലവസരങ്ങൾ നഷ്​ടപ്പെടുകയോ ചെയ്​തതായി ഒപെക്​ സമ്മേളനം^2018 പ്രസിഡൻറ്​ കൂടിയായ മന്ത്രി നിരീക്ഷിച്ചു. 

 എണ്ണ പര്യവേക്ഷണത്തിനും ഉൽപാദനത്തിനുമായി ചെലവഴിക്കുന്ന തുകയിൽ 2015ലും 2016ലും 27 ശതമാനത്തി​​െൻറ കുറവുണ്ടായി. എണ്ണശേഖരം വൻതോതിൽ കൂടിയ കാലയളവ്​ കൂടിയായിരുന്നു ഇത്​. 2016 ജൂലൈ അവസാനത്തിൽ സാമ്പത്തിക സഹകരണ^വികസന സംഘടന (ഒ.ഇ.സി.ഡി) രാജ്യങ്ങളിൽ കെട്ടിക്കിടന്ന എണ്ണശേഖരം 38 കോടി ബാരലായി ഉയർന്നു. അതിന്​ മുമ്പുള്ള അഞ്ച്​ വർഷത്തെ ശരാശരിക്ക്​ മുകളിലായിരുന്നു ഇത്​. എണ്ണവിപണിയിലെ ഇൗ അസന്തുലിതത്വത്തി​​െൻറ തീ​വ്രത കുറക്കുന്നതിന്​ നടപടികൾ ആവശ്യമായിരുന്നു. 

ഇതാണ്​ ഒപെക്​ അംഗ രാജ്യങ്ങളും അംഗങ്ങളല്ലാത്ത എണ്ണ ഉൽപാദക രാജ്യങ്ങളും തമ്മിലെ സഹകരണത്തിലേക്ക്​ നയിച്ചത്​. ഇരു കൂട്ടരും തമ്മിൽ 2016 അവസാനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. 2017 നവംബറിൽ ആറ്​ രാഷ്​ട്രങ്ങളെ കൂടി ഉൾപ്പെടുത്തി കരാർ ഒരു വർഷത്തേക്ക്​ കൂടി നീട്ടി. 
നവംബറിൽ നടന്ന യോഗത്തിൽ ആഗോള സമ്പദ്​ വ്യവസ്​ഥ, ഉപഭോക്​താക്കൾ, ഉൽപാദകർ എന്നിവയുടെ താൽപര്യങ്ങൾക്ക്​ അനുസൃതമായി എണ്ണ വിവണിയിൽ സന്തുലിതത്വം പുനഃസ്​ഥാപിക്കുന്നതിന്​ 30 എണ്ണ ഉൽപാദക രാജ്യങ്ങൾ പ്രതിബദ്ധത ഉൗന്നിപ്പറഞ്ഞതായി മന്ത്രി സ്​മരിച്ചു. 
സഹകരണത്തിനുള്ള ഇൗ സന്നദ്ധത എണ്ണയുടെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്​. ഇത്തരം നീക്കുപോക്കുകളില്ലെങ്കിൽ വിപണി കൂടുതൽ മോശമായ അവസ്​ഥയിലേക്ക്​ പോകുമെന്ന്​ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്​. 

2018 ജനുവരി അവസാനത്തോടെ കെട്ടിക്കിടക്കുന്ന എണ്ണശേഖരം അഞ്ച്​ കോടി ബാരലായി കുറഞ്ഞുവെന്ന്​ മന്ത്രി വ്യക്​തമാക്കി. അതേസമയം, ആഗോളാടിസ്​ഥാനത്തിൽ എണ്ണയുടെ ആവശ്യം വർധിച്ചിട്ടുണ്ട്​. 2017ലെ വളർച്ച പ്രതിദിനം 11.5 ലക്ഷം ബാരൽ എന്നായിരുന്നു 2016 ഡിസംബറിൽ കണക്കാക്കിയിരുന്നത്​. എന്നാൽ, ഇത്​ 16 ലക്ഷം ബാരൽ എന്നതാണ്​ പരിഷ്​കരിച്ച കണക്ക്​. 

ഒപെകി​​െൻറ ‘ലോക എണ്ണ അവലോകനം 2017’ പ്രകാരം ആഗോള എണ്ണ ആവശ്യം 2020ൽ പ്രതിദിനം പത്ത്​ കോടി ബാരലും 2040ൽ 11.1 കോടി ബാരലും കവിയുമെന്നാണ്​. വിപണിയിലെ സമവായപ്രകാരം നിലവിൽ വാർഷിക ഉൽപാദനത്തിൽ അഞ്ച്​ ശതമാനം കുറവുണ്ട്​. അതിനാൽ നിലവിലെ അവസ്​ഥ നിലനിർത്തിക്കൊണ്ടുപോകാൻ ഒാരോ വർഷവും പ്രതിദിന ഉൽപാനം 40 ലക്ഷം ബാരൽ കൂട്ടി​ക്കൊണ്ടിരിക്കേണ്ടതുണ്ട്​. 2018നും 2040നും ഇടയിൽ ആഗോള എണ്ണ മേഖലയിൽ 10.5 ട്രില്യൻ നിക്ഷേപം ആവശ്യമായിരിക്കുമെന്നാണ്​ ‘ലോക എണ്ണ അവലോകനം 2017’ കണക്കാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricegulf newsmalayalam news
News Summary - oil price-uae-gulf news
Next Story