സോനാപതിക്ക് സ്വീകരണം നൽകി
text_fieldsമഹാരാഷ്ട്ര സ്വദേശി സോനാപതിക്ക് ഒ.ഐ.സി.സി ഷാർജ നൽകിയ സ്വീകരണം
ദുബൈ: ഗാന്ധിയുടെയും ബുദ്ധന്റെയും ആശയങ്ങളും സമാധാനവും പ്രചരിപ്പിക്കാൻ 48 രാജ്യങ്ങളിൽ കാൽനടയായും സൈക്കിളിലും സഞ്ചരിച്ച മഹാരാഷ്ട്ര സ്വദേശി സോനാപതിക്ക് ഒ.ഐ.സി.സി ഷാർജ സ്വീകരണം നൽകി.
യോഗത്തിൽ കുട്ടികൾ വരച്ച ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രം ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മാത്യു ജോണിന് കൈമാറി. അസോസിയേഷൻ ജോയന്റ് ട്രഷറർ ബാബു വർഗീസ്, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഹരിനാഥ്, റോയി മാത്യു, ഗാന്ധിയൻ പി.ആർ തുടങ്ങിയവർ ആശംസ നേർന്നു. ഒ.ഐ.സി.സി ഷാർജ പ്രസിഡൻറ് ശഫീഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജാബിർ സോനാപതിയെ പൊന്നാടയണിയിച്ചു.
അഹമ്മദ് ഷിബിലി, നാസർ വാരിക്കോളി, റോബിൻ, രാജീവ് കാസർകോട്, ഷഹൽ ഹസ്സൻ, ഹക്കീം കൊല്ലം, വനിത വിഭാഗം ഭാരവാഹികളായ ഷിജി അൻസർ, ബിന്ദു ഷിബിലി തുടങ്ങിയവർ സംസാരിച്ചു. നവാസ് തേക്കട സ്വാഗതവും അൻസർ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

