You are here
ഒയാസിസ് സ്കൂളിൽ ദേശീയ ദിനാചരണം
അൽഐൻ: ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ യു.എ.ഇ ദേശീയ ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജയ നാരായണനും അക്കാദമിക് ഡയറക്ടർ സി.കെ.എ. മനാഫും ചേർന്ന് രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രം അനാച്ഛാദനംചെയ്തു. സ്കൂൾ വിദ്യാർഥി ശ്രുതി സുഭാഷിെൻറ ചിത്രപ്രദർശനം, യു.എ.ഇയുടെ ചരിത്രം വിവരിക്കുന്ന ഡോക്യുമെൻററി പ്രദർശനം, വിദ്യാർഥികളുടെ അറബിപ്രസംഗവും ഗാന അവതരണവും, അയല, യോല, ഹർബിയ, ഹബാൻ തുടങ്ങി വിവിധ അറബി ഡാൻസുകളുടെ അവതരണം തുടങ്ങിയവ നടന്നു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യസ്റ്റാളുകളുമൊരുക്കി.
സ്റ്റാളിലെ വിൽപന വഴി സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഹംസ അലി റഷീദ് ഖിറാഅത്ത് നടത്തി. സഫ മുഹമ്മദ് ആസിഫ് സ്വാഗതവും ആമിന ദാദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
സ്റ്റാളിലെ വിൽപന വഴി സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഹംസ അലി റഷീദ് ഖിറാഅത്ത് നടത്തി. സഫ മുഹമ്മദ് ആസിഫ് സ്വാഗതവും ആമിന ദാദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.