ഇസ്ലാമിക് സെന്റർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീറിന്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടത്തുന്ന പ്രവർത്തനങ്ങളും നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റിയും അംബാസഡറുമായി ചർച്ച ചെയ്തു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടത്തിയ പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിക്കുകയും തുടർപ്രവർത്തനങ്ങൾക്ക് എംബസിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
ഇസ്ലാമിക് സെന്ററിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം. ഹിദായത്തുല്ല, വൈസ് പ്രസിഡന്റ് ഇബ്രാഹിം ബഷീർ, എജുക്കേഷനൽ സെക്രട്ടറി ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി, കൾച്ചറൽ സെക്രട്ടറി സ്വാലിഹ് വാഫി, റിലീജിയസ് സെക്രട്ടറി അഷ്റഫ് ഹാജി വാരം, ലിറ്റററി സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി, സ്പോർട്സ് സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.

