Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഭ​ര​ണാ​ധി​പ​ന്...

റാ​ക് ഭ​ര​ണാ​ധി​പ​ന് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്

text_fields
bookmark_border
റാ​ക് ഭ​ര​ണാ​ധി​പ​ന് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്
cancel
camera_alt

ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ പേ​രി​ല്‍ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ്ഥാ​പി​ച്ച് റാ​ക് ഗ​വ. മീ​ഡി​യ ഓ​ഫി​സ് (റാ​ക് ജി.​എം.​ഒ). www.saudbinsaqr.ae എ​ന്ന വി​ലാ​സ​ത്തി​ലു​ള്ള വെ​ബ് സൈ​റ്റ് ശൈ​ഖ് സ​ഊ​ദി​ന്റെ ജീ​വി​ത യാ​ത്ര, നേ​തൃ​ത്വം, മാ​നു​ഷി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, റാ​സ​ല്‍ഖൈ​മ​യു​ടെ സു​സ്ഥി​ര​ത​ക്ക് വ​ഴി​തെ​ളി​ച്ച ദീ​ര്‍ഘ​വീ​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്നു. വ്യ​ക്തി​ഗ​ത​വും ഔ​ദ്യോ​ഗി​ക​വു​മാ​യ സു​പ്ര​ധാ​ന ഘ​ട്ട​ങ്ങ​ള്‍, സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, റാ​സ​ല്‍ഖൈ​മ​യു​ടെ പു​രോ​ഗ​തി​ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക​ളും സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

റാ​സ​ല്‍ഖൈ​മ​യെ​ക്കു​റി​ച്ച് പ്ര​ത്യേ​ക വി​ഭാ​ഗ​വും സൈ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ച​രി​ത്രം, പു​തി​യ വി​ക​സ​ന വി​വ​ര​ങ്ങ​ളോ​ടൊ​പ്പം മി​ക​ച്ച ചി​ത്ര​ങ്ങ​ളും സൈ​റ്റി​ലു​ണ്ട്. റാ​ക് ഭ​ര​ണാ​ധി​പ​ന്‍റെ പു​തി​യ പ​രി​പാ​ടി​ക​ളും ഒൗ​ദ്യോ​ഗി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന വാ​ര്‍ത്ത​ക​ള്‍, വി​ഡി​യോ​ക​ള്‍, ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തി മീ​ഡി​യ സെ​ന്‍റ​റും വെ​ബ്സൈ​റ്റി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തെ നി​ര്‍വ​ചി​ക്കു​ന്ന ഉ​യ​ര്‍ന്ന മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് വെ​ബ് സൈ​റ്റെ​ന്ന് റാ​ക് മീ​ഡി​യ ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഹെ​ബ ഫ​ത്താ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും ഭ​ര​ണാ​ധി​പ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ​തും കൃ​ത്യ​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് വെ​ബ്സൈ​റ്റ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. യു.​എ.​ഇ​യു​ടെ ഐ​ക്യം, പു​രോ​ഗ​തി, ദീ​ര്‍ഘ​കാ​ല വി​ക​സ​നം എ​ന്നി​വ​യി​ല്‍ ശൈ​ഖ് സ​ഊ​ദ് വ​ഹി​ക്കു​ന്ന പ​ങ്കും സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണെ​ന്നും ഹെ​ബ ഫ​ത്താ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorofficial websiterak
News Summary - Official website of the Rak Governor
Next Story