സ്മാർട്ട്സെറ്റ് അക്കാദമിക്ക് ഐ.ബി.എസിന്റെ ഔദ്യോഗിക പങ്കാളിത്തം
text_fieldsദുബൈ: ഇന്റർനാഷനൽ ബിസിനസ് സ്കൂൾ (ഐ.ബി.എസ്) ബുഡാപെസ്റ്റിന്റെ യു.എ.ഇയിലെയും ഇന്ത്യയിലെയും ഔദ്യോഗിക പങ്കാളികളായി സ്മാർട്ട്സെറ്റ് അക്കാദമി. ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി 1991ൽ സ്ഥാപിതമായ ഐ.ബി.എസ് ലോകത്തെ പ്രശസ്തമായ സ്വകാര്യ ബിസിനസ് സ്കൂളുകളിൽ ഒന്നാണ്. ഇവിടെനിന്ന് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് ഇരട്ട ബിരുദം സമ്മാനിക്കുന്നുവെന്നതാണ് ഐ.ബി.എസിന്റെ പ്രത്യേകത.
ഐ.ബി.എസിന്റെയും ബക്കിങ്ഹാം യൂനിവേഴ്സിറ്റിയുടെയും ബിരുദമാണ് ഒരേസമയം വിദ്യാർഥികൾക്ക് ലഭിക്കുക. ഇതുവഴി വിദേശ രാജ്യങ്ങളിൽ മികച്ച ജോലി കണ്ടെത്താൻ വിദ്യാർഥികൾക്ക് കഴിയും. ഐ.ബി.എസിൽ ബിരുദ, ബിരുദാനന്തര, പി.എച്ച്ഡി കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന യു.എ.ഇയിലെയും ഇന്ത്യയിലെയും വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകാരമാണ് സ്മാർട്ട്സെറ്റ് അക്കാദമി സ്വന്തമാക്കിയിട്ടുള്ളത്. ചുരുങ്ങിയ ചെലവിൽ രണ്ട് ബിരുദം നേടാനുള്ള സുവർണാവസരമാണ് വിദ്യാർഥികൾക്ക് സ്മാർട്ട്സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. ഏപ്രിലിൽ ആരംഭിക്കുന്ന അക്കാദമി വർഷത്തിൽ പഠനം ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 25 വരെ അപേക്ഷ സ്വീകരിക്കുമെന്ന് സ്മാർട്ട്സെറ്റ് അക്കാദമി അധികൃതർ അറിയിച്ചു. സെപ്റ്റംബറിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാം. സ്ട്രാറ്റജിക് ഫിനാൻസിൽ എം.എസ്സി നടത്തുന്ന ആഗോളതലത്തിൽ മികച്ച 100 സ്ഥാപനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഐ.ബി.എസ് ബുഡാപെസ്റ്റ്.
ട്രാവൽ സർവിസ് രംഗത്ത് യു.എ.ഇയിൽ വർഷങ്ങളുടെ അനുഭവ പരിചയമുള്ള ‘സ്മാർട്ട് ട്രാവലി’ന്റെ വിദ്യാഭ്യാസ പരിശീലന, കൺസൽട്ടിങ് സ്ഥാപനമാണ് ഷാർജയിലെ അബൂഷെഗാറയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്സെറ്റ് അക്കാദമി. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ലോകത്തെ 700 യൂനിവേഴ്സിറ്റികൾ അംഗീകരിച്ച ബിരുദ/ബിരുദാനന്തര ബിരുദ തലത്തിലെ 80,000 കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് സ്മാർട്ട് സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്.
വിദ്യാർഥികൾക്ക് വിദേശത്തെ പ്രമുഖ യൂനിവേഴ്സിറ്റികളിൽനിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കുക, പ്രവേശന നടപടികൾ പൂർത്തീകരിക്കുക, വിദേശയാത്ര, വിദേശത്ത് എത്തിയശേഷമുള്ള സഹായങ്ങൾ എന്നിവയും അക്കാദമിയുടെ ഉത്തരവാദിത്തമാണ്. ജോലിചെയ്യുന്ന പ്രഫഷനലുകൾക്കായി ഭാഷാപ്രാവീണ്യം, ആശയവിനിമയ കഴിവുകൾ, വ്യക്തിത്വ വികസനം, ജോലി അഭിമുഖം തയാറാക്കൽ തുടങ്ങി ഒട്ടനവധി നൈപുണ്യ വികസന കോഴ്സുകളും സ്മാർട്ട്സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാർട്ട് ട്രാവലിൽ ഇന്റേൺഷിപ്പോടുകൂടി ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമുകളും അയാട്ട കോഴ്സുകളും സ്മാർട്ട്സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

