ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ
text_fieldsസജാദ് നാട്ടിക, മുഹമ്മദ് മൊഹിദീൻ, രാജേഷ് ഉത്തമൻ
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി സജാദ് നാട്ടികയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് മൊഹിദീനും തെരഞ്ഞെടുക്കപ്പെട്ടു. രാജേഷ് ഉത്തമനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ഷനൂജ് നമ്പ്യാർ (വൈ. പ്രസി.), വിദ്യാധരൻ എരുത്തിനാട് (ജോ. സെക്ര.), ഷിനു ബേബി (ജോ. ട്രഷ.), ബാസിം ബഷീർ (കലാ വിഭാഗം), ടി.വി. പ്രസൂദൻ (കായികം), എസ്. രാജീവ് (സാഹിത്യം), റാഷിദ് പൊന്നാണ്ടി (വെൽഫെയർ ആൻഡ് ചാരിറ്റി), ബിനു ബേബി (ശിശു, യുവജന വിഭാഗം), പി.കെ. മൊയ്തീൻ (വനിത വിഭാഗം), സുലൈമാൻ സയ്യദ് ബീമാപള്ളി (പൊതുമരാമത്ത്). ഇലക്ഷൻ കമീഷണർമാരായി സി.ഐ. തമ്പി, മാത്യു എബ്രഹാം, സുലൈമാൻ ഷാ മുഹമ്മദ് എന്നിവരെയും ഓഡിറ്റർമാരായി നവാസ് ഹമീദ്കുട്ടി, ഷിജു ദിവാകരൻ എന്നിവരെയും തെരഞ്ഞെടുത്തു.