വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsവേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസ് ജനറൽബോഡി യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസിന്റെ ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ, സെക്രട്ടറിറായി റജി ജോർജ് എന്നിവർ ചുമതലയേറ്റു. ട്രഷററായി ജോൺ കെ. ബേബി, വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സന്തോഷ് വർഗീസ്, വിമൻസ് ഫോറം പ്രസിഡന്റായി ഷബ്ന സുധീർ, വിമൻസ് ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിമൻസ് ഫോറം ട്രഷററായി നസീമ മജീദ്, യൂത്ത് ഫോറം പ്രസിഡന്റ് ആയി ദിയ നമ്പ്യാർ, യൂത്ത് ഫോറം സെക്രട്ടറിയായി സുദേവ് സുധീർ, ട്രഷറർ ആയി ടിറ്റോ ടൈറ്റസ് എന്നിവർ ചാർജെടുത്തു. രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ് പൂഗാടൻ, അരുൺ ബാബു ജോർജ്, സുധീർ സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു. ദുബൈ ഏഷ്യാന ഹോട്ടലിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ ടി.ജമാലുദ്ദീന് ഹോണററി മെംബർഷിപ് നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

