Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ.സി.ഐ കാർഡ്:...

ഒ.സി.ഐ കാർഡ്: വിജ്​ഞാപനം ഈ മാസം നടപ്പാക്കും

text_fields
bookmark_border
ഒ.സി.ഐ കാർഡ്: വിജ്​ഞാപനം ഈ മാസം നടപ്പാക്കും
cancel

ദുബൈ: മറ്റ്​ രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കായി​ (ഓവർസിസ്​ സിറ്റിസൺസ്​ ഓഫ്​ ഇന്ത്യ) കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ വിജ്​ഞാപനം ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്ന്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​. ഒ.സി.ഐ കാർഡ്​ ഉടമകൾക്ക്​ ഏറെ ഉപകാരപ്രദമായ നിർദേശങ്ങളാണ്​ വിജ്​ഞാപനത്തിലുള്ളത്​​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ 37 ലക്ഷത്തോളം ഒ.സി.ഐ കാർഡ്​ ഉടമകൾക്ക്​ ഉപകാരപ്പെടുന്ന നടപടിയാണിത്​.

പാസ്​പോർട്ട്​ പുതുക്കു​േമ്പാൾ ഒ.​സി.ഐ കാർഡും പുതുക്കണമെന്ന നിർദേശത്തിലാണ്​ പ്രധാനമാറ്റം. നേരത്തെ ഓരോ തവണ പാസ്​പോർട്ട്​ പുതുക്കു​േമ്പാഴും ഒ.സി.ഐ കാർഡും പുതുക്കണമായിരുന്നു. എന്നാൽ, ഇനിമുതൽ 20 വയസ്സിനുശേഷം ഒരുതവണ മാത്രം പുതുക്കിയാൽ മതിയാവും. 20 വയസ്സ്​ കഴിയു​േമ്പാൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്താനാണിത്​.

അതേസമയം, 20 വയസ്സിന്​ ശേഷമാണ്​ കാർഡിന്​ അപേക്ഷിക്കുന്നതെങ്കിൽ ഈ നിയമം ബാധകമല്ല. 20 വയസ്സിന്​ മുമ്പുള്ളവർക്കും 50 വയസ്സ്​​ പിന്നിട്ടവർക്കും​ ഒ.സി.ഐ കാർഡ്​ പുതുക്കേണ്ടതില്ലെങ്കിലും പുതിയ പാസ്​പോർ​ട്ടെടുത്തശേഷം കാർഡ്​ വിവരങ്ങൾ അപ്​ലോഡ്​ ചെയ്യണം. പാസ്​പോർട്ട്​ ലഭിച്ച്​ മൂന്ന്​ മാസത്തിനുള്ളിൽ അപ്​ലോഡ്​ ചെയ്​താൽ മതി. ഈ കാലയളവിൽ യാത്രക്ക്​ തടസ്സമില്ല. ഈ സേവനം സൗജന്യമായിരിക്കും. ഇതിനുശേഷം കൺഫർമേഷൻ മെസേജ്​ ലഭിക്കും.

ഒ.സി.ഐ കാർഡ്​ ഉടമയുടെയോ ഇന്ത്യൻ പൗരന്മാരുടെയോ വിദേശ വംശജരായ ഭാര്യമാരുടെ കാർഡ്​ നടപടികളിലും ഇളവുണ്ട്​​. ഇത്തരക്കാർ പാസ്​പോർട്ട്​ പുതുക്കു​േമ്പാൾ പാസ്​പോർട്ടി​െൻറ കോപ്പിയും പുതിയ ഫോ​ട്ടോയും ഇന്ത്യൻ വംശജനുമായുള്ള വിവാഹത്ത​ി​െൻറ സത്യവാങ്​മൂലമോ ഓൺലൈനായി സമർപ്പിച്ചാൽ മതി. ​നേരത്തെ ഓഫിസുകളിൽ നേരി​ട്ടെത്തി രേഖകൾ സമർപ്പിക്കേണ്ട അവസ്​ഥയുണ്ടായിരുന്നു. പുതിയ തീരുമാനങ്ങൾ വെബ്​സൈറ്റിൽ അപ്​ഡേറ്റ്​ ചെയ്യുകയാണെന്നും അന്തിമ അറിയിപ്പ്​ ലഭിച്ചശേഷം അപേക്ഷകൾ നൽകിയാൽ മതിയെന്നും കോൺസുലേറ്റ്​ അറിയിച്ചു. മേയ്​ അവസാനത്തോടെ ഇത്​ പൂർത്തിയാകും.

കഴിഞ്ഞ മാസം ഓവർസിസ്​ കാർഡുമായി ബന്ധപ്പെട്ട 49 അപേക്ഷകളാണ് ദുബൈ ഇന്ത്യൻ​ ​കോൺസുലേറ്റ്​ കൈകാര്യം ചെയ്​തത്​. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ്​ ഒ.സി.ഐ കാർഡ്​ നൽകുന്നത്​. 2006 മുതലാണ്​ പാസ്​പോർട്ടിനൊപ്പം ഒ.സി.ഐ കാർഡും പുതുക്കണമെന്ന നിബന്ധന വെച്ചത്​. കാർഡ്​ ഉടമകൾക്ക്​ വോട്ടവകാശവും കാർഷിക ഭൂമി വാങ്ങലും സർക്കാർ സേവനവും ലഭ്യമല്ലെങ്കിലും ഇന്ത്യൻ പൗരന്‍റെ മറ്റ്​ ആനുകൂല്യങ്ങളെല്ലാം ലഭിക്കും. ഇന്ത്യയിലേക്ക്​ യാത്ര ചെയ്യാൻ​ വിസ ആവശ്യമില്ലെന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OCI Card
Next Story