അബൂദബിയിൽ സമുദ്ര ഗവേഷണ കേന്ദ്രം ആരംഭിച്ചു
text_fieldsഅബൂദബി: അബൂദബി സമുദ്ര സുസ്ഥിരത ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിച്ച് അബൂദബി പോര്‍ട്സ് ഗ്രൂപ്. സുസ്ഥിരതക്കും നൂതന കണ്ടെത്തലിനുമായി പ്രവര്‍ത്തിക്കുന്ന അക്കാദമിക് ഗവേഷണത്തിനുള്ള സന്നദ്ധ ഏജന്‍സിയായാണ് കേന്ദ്രം സ്ഥാപിച്ചത്. സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബൂദബി മാരിടൈം അക്കാദമിക്കാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല. അബൂദബിയുടെ സമുദ്ര വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള അകലം കുറക്കാന്‍ പുതിയ കേന്ദ്രത്തിനാവും. അബൂദബി മാരിടൈം അക്കാദമി വളപ്പിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
സമുദ്ര രംഗത്ത് ഗവേഷണം നടത്തുന്നതിന് അക്കാദമിക് സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യമേഖലയില്‍നിന്ന് സാമ്പത്തികം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രത്തില്‍നിന്ന് നല്‍കും. മാരിടൈം മേഖലയില്‍ വിദഗ്ധര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കുന്നതിനും കേന്ദ്രം സഹായിക്കും. ബിരുദവിദ്യാര്‍ഥികളുടെ ഗവേഷണ അവസരവും കേന്ദ്രത്തിലുണ്ടാവും. സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്നതില് അബൂദബി പോര്‍ട്സ് ഗ്രൂപ് പ്രതിജ്ഞാബദ്ധരാണെന്ന് ഗ്രൂപ് ആക്ടിങ് ചീഫ് സുസ്ഥിരതാ ഓഫിസറും അബൂദബി മാരിടൈം സി.ഇ.ഒയുമായ ക്യാപ്റ്റന്‍ സെയിഫ് അല്‍ മഹീരി പറഞ്ഞു. അബൂദബി മാരിടൈം അക്കാദമി പ്രസിഡന്റ് ഡോ. യാസര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

