ഹൃദയാഘാതം: ഡോക്ടര് മരിച്ചു
text_fieldsഅജ്മാന്: ഡോക്ടര് ഹൃദയാഘാതം മൂലം മരിച്ചു. അജ്മാൻ മെട്രോ മെഡിക്കല് സെൻററിലെ ജനറല് വിഭാഗം ഡോക്ടര് അബ്ദുല് ഗഫൂര് (71) ആണ് മരിച്ചത്. ജോലി ചെയ്തുകൊണ്ടിരിക്കെ പെെട്ടന്ന ുണ്ടായ നെഞ്ചുവേദനയെ തുടര്ന്ന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എറണാകുളം എടവനക്കാട് സ്വദേശിയാണ്. ഭാര്യ: മുനീറ. പിതാവ്: പരേതനായ കൊല്ലിയില് കുഞ്ഞുമുഹമ്മദ്. മാതാവ്: ഫാത്തിമ. മസ്കത്തിലുള്ള ഡോ. സമീര്, പരേതനായ ഡോ. സഫീര്, സഹീര് എന്നിവര് മക്കളാണ്. മരുമക്കൾ: നമിത, ഫാത്തിമ. അജ്മാനിൽ തന്നെ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത് നമസ്കാരം വൈകീട്ട് മൂന്നരക്ക് അജ്മാൻ ഖബർസ്ഥാനോട് ചേർന്ന പള്ളിയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
