Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമയിൽ കൈക്കുഞ്ഞ്​...

റാസൽഖൈമയിൽ കൈക്കുഞ്ഞ്​ മരിച്ചനിലയിൽ; മാതാവ് അബോധാവസ്ഥയിൽ

text_fields
bookmark_border
റാസൽഖൈമയിൽ കൈക്കുഞ്ഞ്​ മരിച്ചനിലയിൽ; മാതാവ് അബോധാവസ്ഥയിൽ
cancel

റാ​സ​ൽ​ഖൈ​മ: 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ റാ​സ​ൽ​ഖൈ​മ​യി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക ​ണ്ടെ​ത്തി. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നൗ​ഫ​ലി​​​​​െൻറ മ​ക​ൻ ഫി​നാ​ൻ ആ​ണ്​ മ​രി​ ച്ച​ത്.

ഗ്രോ​സ​റി ന​ട​ത്തു​ന്ന നൗ​ഫ​ൽ ക​ട അ​ട​ച്ച്​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 12.40ന് ​വി​ല്ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു വ​യ​സ്സു​കാ​ര​നാ​യ മ​ക​നോ​ട് ഉ​മ്മ​യെ തി​ര​ക്കി​യ​പ്പോ​ൾ മു​ഖ​ത്ത്​ സ്​​റ്റി​ക്ക​ർ ഒ​ട്ടി​ച്ചു പു​റ​ത്തേ​ക്ക്​ ഓ​ടി​യെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് നൗ​ഫ​ൽ പ​റ​ഞ്ഞു. വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യും താ​നു​മാ​യി ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും ക​ട അ​ട​ച്ചു വ​രു​ന്ന​തി​ന് അ​ഞ്ചു മ​ണി​ക്കൂ​ർ മു​മ്പ്​ ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും നൗ​ഫ​ൽ പ​റ​ഞ്ഞു.
കു​ഞ്ഞി​നെ കു​ളി​പ്പി​ച്ച​താ​യും മ​റ്റും സം​സാ​രി​ച്ചി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​ർ അ​ടു​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു മ​ണി​യോ​ടെ യു​വ​തി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി. കു​ഞ്ഞി​​​​​െൻറ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-uae-gulf news
Next Story