പ്രവാസി യുവാവ് നാട്ടില് മരിച്ചു
text_fieldsദുബൈ: ദുബൈയില് സൂപ്പര് മാര്ക്കറ്റ് ജീവനക്കാരനായിരുന്ന യുവാവ് നാട്ടില് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ദുബൈ കറാമ മദീന സൂപ്പര് മാര്ക്കറ്റ് ജീവനക്കാരനായിരുന്ന തിരൂര് വലിയപാടം വെസ്റ്റ് മീനടത്തൂര് പുളിക്കല് പരേതനായ ഹംസയുടെ മകന് ഷറഫുദ്ദീൻ (33) ആണ് ശനിയാഴ്ച പുലര്ച്ച മരിച്ചത്.
ആറു വര്ഷത്തോളമായി സൂപ്പര്മാര്ക്കറ്റില് ജോലി ചെയ്തുവരുകയാണ്. മാസങ്ങള്ക്കു മുമ്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. മഞ്ഞപ്പിത്തം പിടിപെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: മുബഷിറ. സഹോദരങ്ങള്: അന്വര്, ഷരീഫ, പരേതനായ ഷാഹുൽ ഹമീദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
