കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsദുബൈ: കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ദുബൈയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ കൃഷ്ണെൻറയും ഗീതയുടെയും മകൻ ഷാമിൽ (33) ആണ് മരിച്ചത്.അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ മൈതാനത്തായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദുബൈയിലെ സ്വകാര്യ കമ്പനിയിൽ പ്രോജക്ട് എൻജിനീയറായ ഷാമിലിെൻറ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. സഹോദരി: ഷൈമ. നടപടികൾക്കു ശേഷം മൃതദേഹം തിങ്കളാഴ്ച പുലർച്ച 2.20നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ റിയാസ് കൂത്തുപറമ്പ് പറഞ്ഞു. ഉച്ചക്ക് 12ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
