ചാവക്കാട് സ്വദേശിനി ദുബൈയില് നിര്യാതയായി
text_fieldsഅജ്മാൻ: ചാവക്കാട് എടക്കഴിയൂര് തെക്കേ മദ്രസക്ക് സമീപം താമസിക്കുന്ന പരേതനായ കാ ര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ സഫിയ (70) ദുബൈയില് നിര്യാതയായി. മക്കളെ സന്ദര്ശിക്കാന് രണ്ട് മാസം മുൻപ് യു.എ.ഇയില് എത്തിയതായിരുന്നു. ശനിയാഴ്ച പുലര്ച്ച നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ദുബൈ റാഷിദ് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മക്കൾ: റാഫി, ഫൈസല്, ഫിറോസ്, വാഹിദ, ബീന. മരുമക്കൾ: അബ്ദുല് നാസര്, ഷാജു, ശൈല, സഫീറ. നടപടിക്രമങ്ങള് പൂര്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം: ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് എടക്കഴിയൂര് ജുമാ മസ്ജിദ് ഖബറിസ്ഥാനില്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
