മലപ്പുറം കുണ്ടൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ: മലപ്പുറം ജില്ലയിലെ കുണ്ടൂർ സ്വദേശി കുതിരേടത്ത് അബ്ദുൽ ലത്തീഫ് (40) ദുബൈയിൽ നിര്യാതനായി. രണ്ട് മാസം മുൻപാണ് അബ്ദുൽ ലത്തീഫ് ഇവിടെ എത്തിയത്. ദുബൈ മംസാറിലെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ മമ്പുറം മുഹമ്മദ് കുട്ടിയുടെയും മമ്മാത്തുവിെൻറയും മകനാണ്. ഭാര്യ: ഫാതിയ. സഹോദരങ്ങൾ: നൗഷാദ്, ഷാഫി, മുനീർ, സലാം, അഹമ്മദ് കോയ, മൊയ്തീൻ, മുഹമ്മദ് കോയ,സീനത്ത്, ഫാത്തിമ. അഞ്ച് മക്കളുണ്ട്.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുവാൻ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
