യു.എ.ഇയിൽ നിന്ന് ഉംറക്കു പോയ മലയാളി വയോധികൻ മരിച്ചു
text_fieldsദുബൈ: ഉംറക്ക് പോയ കരുനാഗപ്പള്ളി സ്വദേശി മദീനയിൽ മരണപ്പെട്ടു. മകനോടൊപ്പം ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞ് (73)ആണ് മരിച്ചത്. ഇൗ മാസം ഏഴിന് ദുബൈയിൽ നിന്ന് പുറപ്പെട്ട യർമൂക് ഉംറ ഗ്രൂപ്പിലെ അംഗമായിരുന്നു.മദീനയിൽ എത്തി റൗദാ സന്ദർശനത്തിനു ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉംറക്ക് പോകണം എന്ന നിർബന്ധ വാശിയാൽ മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് തീർഥാടനത്തിനെത്തിയത്. മക്കൾ: മജീദ് കുഞ്ഞ്, ലൈലാ ബീവി, ജാസ്മി ബീവി, റാഹിദ ബീവി. മരുമക്കൾ: ജമാലുദ്ദീൻ, മൊയീതീൻ കുഞ്ഞ്, ജാസ്മി, നാസർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
