കാസർകോട് സ്വദേശി ദൈദിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsഫുജൈറ: പെരുന്നാൾ അവധി ദിനത്തിൽ കാസർകോട് സ്വദേശി ദൈദിൽ വാഹനാപകടത്തിൽ മരിച്ചു. പെരുന്നാളാഘോഷിക്കാൻ ഖോർഫക്കാനിലേക്ക് േപായ സുഹൃത്തുക്കളുടെ കാർ ഷാർജ ദൈദിൽ അപകടത്തിൽപ്പെടുകയായിരുന്നു. തളങ്കര പടിഞ്ഞാർ കുന്നിലെ ഹാരിസ്–ഫാത്തിമ ദമ്പതികളുടെ മകൻ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജുനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകിട്ട് രണ്ട് കാറുകളിലായി സുഹൃത്തുക്കൾ മടങ്ങുമ്പോൾ ഹാത്തിബ് സഞ്ചരിച്ച കാറിെൻറ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഒരു വർഷം മുൻപ് യു.എ.ഇയിലെത്തിയ ഹാത്തിബ് ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ഹാരിസ് യു.എ.ഇയിലുണ്ട്. സഹോദരങ്ങൾ: ഹിഷാന, ഖദീജ. നടപടികൾക്ക് ശേഷം മയ്യിത്ത് നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
