അവധിയിൽ നാട്ടിലെത്തിയ ദിവസം പ്രവാസി നിര്യാതനായി
text_fieldsഅബൂദബി/വളാഞ്ചേരി: അബൂദബി -റുവൈസിലെ ഗ്യാസ്കോ കമ്പനിയിൽ ജീവനക്കാരനായിരുന്ന വളാഞ്ചേരി കൊളമംഗലം ബാവപ്പടിയിലെ അബ്ദുൽ ജബ്ബാർ (58) നിര്യാതനായി. അവധിയെടുത്ത് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയ അബ്ദുൽ ജബ്ബാറിനെ രാത്രി നെഞ്ചുവേദനയെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി യു.എ.ഇയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജമാഅത്തെ ഇസ്ലാമി ആദ്യകാല അംഗമായിരുന്ന പരേതനായ ഉണ്ണിയേങ്ങൾ മുഹമ്മദിെൻറയും ടി.ടി. ആസ്യയുടെയും മകനാണ്. ഭാര്യ. ഹവ്വ ഉമ്മ. മക്കൾ: ഹിബ, ഹിഷാം. മരുമകൻ: അബ്ദുൽ ഗഫൂർ എടരിക്കോട്. സഹോദരങ്ങൾ: അബ്ദുൽ അഹദ്, അബ്ദുൽ റഷീദ് (അബൂദബി), മുഹമ്മദലി (അധ്യാപകൻ, ബ്രദേർസ് എച്ച്.എസ്.എസ് മാവണ്ടിയൂർ), ശരീഫ, സൈനബ, പരേതരായ ഖാലിദ്, ഫാത്തിമ, സഈദ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
