അനിലിെൻറ മൃതദേഹം നാട്ടിലേക്കു കൊണ്ട് പോയി
text_fieldsറാസല്‍ഖൈമ : ഷാര്‍ജ പോര്‍ട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശി അനിലിന്റെ (45) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
റാസല്‍ഖൈമ അല്‍ ജസീറയില്‍ ടൈറ്റാനിക് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഇയാളുടെ ഭാര്യാ സഹോദരന് അവധിയ്ക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു. അദ്ദേഹം നാട്ടില്‍ നിന്നെത്തി മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി.
പിതാവ്: - ഭാസ്കരന് നായര്‍, അമ്മ: - ലളിതമ്മ, ഭാര്യ: - സിന്ധു, മക്കള്‍: - അശ്വനി, അഭിഷേക്. തിരുവനന്തപുരം കൊട്ടുകോണത്തെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം ഇന്ന് സംസ്ക്കരിക്കും. അനിലിെൻറ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
