Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിപ്പാട് സ്വദേശി അജ്മാനിൽ കാറിടിച്ചു മരിച്ചു
text_fieldsbookmark_border
അജ്മാന് : അജ്മാന് അല്‍ സഹറയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് മലയാളി മരണപ്പെട്ടു. ഹരിപ്പാട് സ്വദേശി രാമന് നായര്‍ സുകുമാരന്‍ തമ്പി എന്ന ജോര്‍ജ് (59) ആണ് തിങ്കളാഴ്ച രാത്രി പത്തരക്കുണ്ടായ അപകടത്തില്‍ മരിച്ചത്. അജ്മാന് അല്‍ സഹറയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന അല്‍ സലാം റോഡിന് എതിര് വശം കാര്‍ പാര്‍ക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ടാക്സി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരത്തേക്ക് തെറിച്ച് വീണു. ഇരുപത് വര്‍ഷത്തോളമായി ഇദ്ദേഹം അജ്മാനിലുണ്ട്. ഇവിടെ ഒരു യൂണിഫോം കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദുബൈയില്‍ ജോലി ചെയ്യുന്ന ഇലന്‍ ജോര്‍ജ് മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
