ചെർപ്പുളശ്ശേരി സ്വദേശി അൽെഎനിൽ നിര്യാതനായി
text_fieldsഅബൂദബി: പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി അൽെഎനിൽ നിര്യാതനായി. ഫലജ് ഹസയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസർ എരഞ്ഞിക്കൽ (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുറിയിൽ ഉറങ്ങിയ നാസർ ചൊവ്വാഴ്ച നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. കുഞ്ഞിമുഹമ്മദ്^മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ഫാസിൽ, ഫർഹാൻ, ഫസദ്, ഫയാസ്, പരേതനായ ഫഹദ്. സഹോദരി: മുംതാസ്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഭാര്യാസഹോദരൻ റഷീദ് മൃതദേഹത്തെ അനുഗമിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
