കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsഅബൂദബി: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി.അബൂദബി മദീന സായിദ് സെൻട്രൽ പോസ്റ്റ് ഓഫിസ് ക്ലർക്കായി ജോലി ചെയ്ത് വരികയായിരുന്ന ബല്ലാ കടപ്പുറത്തെ ടി. എം. അബ്ദുൽ മജീദാണ് ഞായറാഴ്ചപുലർച്ചെ ഒന്നോടെ ഇലക്ട്ര സ്ട്രീറ്റിലെ എൻ.എം.സി ആശുപത്രിയിൽ മരിച്ചത്.
40 വർഷമായി ഇദ്ദേഹം പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നു. ഈ വർഷാവസാനം വിരമിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അബൂദബി ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് കൂടിയാണ്.
മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മജീദിനെ 35 ദിവസം മുമ്പാണ് ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. നാട്ടിൽ കൊണ്ടുപോയി ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും രോഗം വഷളായതിനാൽ സാധിച്ചില്ല. ഇതേ തുടർന്ന് ഭാര്യ റംലയും മക്കളായ ഹബീബും, ഹബീബയും അബൂദബിയിലെ ആശുപത്രിയിലെത്തി മജീദിനെ പരിചരിച്ചിരുന്നു. ഈയിടെ അവർ നാട്ടിലേക്ക് മടങ്ങി.പരേതനായ ഹസ്സൻ കുഞ്ഞിയാണ് മജീദിെൻറ പിതാവ്. ഫാത്തിമയാണ് മാതാവ്. സഹോദരങ്ങൾ: അബ്ദുല്ല, അഹമ്മദ്, ദൈനബി, സാറ, പരേതനായ മുഹമ്മദ് കുഞ്ഞി. അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി നാട്ടിലക്ക് കൊണ്ടുപോകും. ഖബറടക്കം തിങ്കളാഴ്ച രാവിലെ ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.