മകളുടെ വിവാഹത്തിന് നാട്ടില്‍ പോയ പ്രവാസി ഡെങ്കി പനി ബാധിച്ച് മരിച്ചു
text_fieldsഷാര്‍ജ: മകളുടെ വിവാഹം നടത്താൻ നാട്ടില്‍ പോയ പട്ടാമ്പി ചുണ്ടമ്പറ്റ നിമ്മിണിക്കുളം വിളയൂര്‍ കുറിയേടത്തൊടി വീട്ടില്‍ മുഹമ്മദിെൻറ മകന് മരക്കാര്‍ (54) ഡെങ്കി പനി ബാധിച്ച് മരിച്ചു. ഒരു മാസം മുമ്പാണ് നാട്ടില്‍ പോയത്. സെപ്തംബര്‍ ഒന്‍പതിന് മകള്‍ ശംല ഷെറിെൻറ വിവാഹം ഉറപ്പിച്ചിരുന്നു. കല്‍ബയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു.
മികച്ച ഫുട്ബാള്‍ കളിക്കാരനായിരുന്ന മരക്കാർ കല്‍ബ എഫ്.സിയുടെ ഗോൾ കീപ്പറായിരുന്നു. ബാഴ്സ ഫാന്‍സ് യു.എ.ഇയിലും അംഗമായിരുന്നു. പ്രവാസികളായ കളിക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നതായി സഹകളിക്കാര്‍ പറയുന്നു. നാട്ടില്‍ പോകുന്നത് വരെ യാതൊരു വിധ അസുഖവും ഉണ്ടായിരുന്നില്ലെന്ന് കല്‍ബയില്‍ ജോലി ചെയ്യുന്ന സഹോദരന് ഉസ്മാന് പറഞ്ഞു. ഭാര്യ: ആയിശ. മക്കള്‍: മശ്മൂമ, ശംല ഷെറിന്, ശഹ്നാസ്, സഫാന തസ്നി. മാതാവ് ഫാത്തിമ. കബറടക്കം ചൊവ്വാഴ്ച നാട്ടില്‍ നടന്നു.