കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsഅബൂദബി: കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ വ്യാപാരി അബൂദബിയിൽ മരണപ്പെട്ടു. മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന പരേതനായ കൊവ്വൽ അബ്ദുൾ റഹിമാെൻറ മകൻ കൊവ്വൽ അഷറഫ് (45) ആണ് തിങ്കളാഴ്ച്ച അർദ്ധരാത്രി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
ശഹാമയിലെ ബുഖാരി ഗ്രോസറി ഉടമയാണ്. 30 വർഷത്തിലേറെയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നോമ്പ് പകുതിയോടെയാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ നാലു വർഷമായി ഗവൺമെൻറ് ക്വാട്ടയിൽ ഹജ്ജിന് അപേക്ഷിച്ച അഷറഫ് ഒടുവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘത്തോടൊപ്പം ഉമ്മ നഫീസയെയും കൂട്ടി ഹജ്ജിന് പോവാനുള്ള ഒരുക്കത്തിലായിരുന്നു.
ഇതനുസരിച്ച് നാട്ടിൽ നിന്ന് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തിരിച്ചെത്തി ഗൾഫിെല ബന്ധുക്കളോടും കൂട്ടുകാരോടും യാത്ര ചോദിച്ച് ഇന്ന് നാട്ടിലേക്ക് തിരിച്ച് പോവാനുള്ള തീരുമാനത്തിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കടുത്ത വയറ് വേദനയെ തുടർന്ന് അബൂദബിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഭാര്യ: കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിനി താഹിറ. മക്കൾ: അജാനൂർ ക്രസൻറ് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി നഫീസത്തുൽ മിസ് രിയ്യ, ആറാം തരം വിദ്യാർത്ഥിനി ശംന ശെറിൻ. സഹോദരങ്ങൾ: ഇബ്രാഹിം, ഹമീദ് ,നസീർ, സുബൈർ (നാല് പേരും അബൂദബി) ഫാത്തിമ ,മൈമൂന മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.
