ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ വാർഷികാഘോഷം
text_fieldsഅൽഐൻ: ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ഫെവോള 2022-23 സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക്’ എന്ന ആശയത്തിൽ സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ദിന പരിപാടികളിൽ അഹല്യ മാനേജിങ് ഡയറക്ടർ ഡോ. വി.എസ്. ഗോപാൽ, സ്പോൺസർ അലി ഫഹദ് അൽ നുഐമി, അബൂദബി വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി മുഹമ്മദ് അൽഹാശ്മി, സി.ഇ.ഒ ഡോ. വിനോദ് തമ്പി, മാനേജിങ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ഇന്ദുചൂഡൻ, സീനിയർ മാനേജിങ് ഓപറേഷൻ മേധാവി സൂരജ് പ്രഭാകരൻ, ജനറൽ മാനേജർ രാജ ആർ.ആർ. ലിയാനഗി, അസി. ജനറൽ മാനേജർ രമേശ്ബാബു, മിഥുൻ സിദ്ധാർഥ്, കെ.കെ. സനോജ് എന്നിവർ മുഖ്യാതിഥികളായി. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് ആമുഖപ്രഭാഷണവും അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ സ്വാഗതവും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് നന്ദി അറിയിച്ചു.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ സ്കൂൾ മാഗസിൻ പ്രകാശനകർമം നിർവഹിച്ചു. സ്വാഗതനൃത്തം, ടാബ്ലോ, മയൂരനൃത്തം, ഫെയറി ഡാൻസ്, ഫ്ലവർ ഡാൻസ്, ബട്ടർഫ്ലൈ ഡാൻസ്, സംഘഗാനം, നാടോടി നൃത്തം, ഫാഷൻ ഷോ, ബാലേ ഡാൻസ്, ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിച്ചു. പരിപാടികൾക്ക് ആക്ടിവിറ്റി കോഓഡിനേറ്റർ വൈശാഖ്, നവീൻ തോമസ് എന്നിവർ നേതൃത്വം നൽകി.