‘കമോൺ കേരള’ ഓഫറുമായി ‘ഒ ഗോൾഡ്’; സമ്മാനമായി എല്ലാവർക്കും സിൽവർ ബാർ
text_fieldsദുബൈ: സ്വർണ നിക്ഷേപ ഡിജിറ്റൽ ആപ്ലിക്കേഷനായ ‘ഒ ഗോൾഡ്’ ഉപഭോക്താക്കൾക്ക് ‘കമോൺ കേരള’ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു.കമോൺ കേരള ഏഴാം എഡിഷനിലെ മുഖ്യപ്രായോജകരായ സ്ഥാപനമെന്നനിലയിലാണ് പരിപാടിയുടെ വൻവിജയം ആഘോഷിച്ചുകൊണ്ട് ഒരു ഗ്രാം സിൽവർ ബാർ സമ്മാനം ലഭിക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിൽ ആരംഭിച്ചിരിക്കുന്ന ഓഫർ കാലയളവിൽ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്കെല്ലാം 20 ദിർഹമിന്റെ ബോണസ് വാലറ്റിൽ കാണിക്കും. ഇത് ഒരു ഗ്രാം സിൽവർ ബാറാക്കി റെഡീം ചെയ്യാനും സാധിക്കും.
നിശ്ചിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക. ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ‘ഓ ഗോൾഡ് വാലറ്റ്’ ആപ് ലഭ്യമാണ്.ആപിൽ മൊബൈൽ നമ്പറും ഇ-മെയിൽ അഡ്രസും നൽകി പാസ്വേഡ് സെറ്റ് ചെയ്താൽ ഒ.ടി.പി വഴി അക്കൗണ്ട് വെരിഫൈ ചെയ്യും.തുടർന്ന് കെ.വൈ.സി വെരിഫിക്കേഷൻ പൂർത്തിയായാൽ ആപിലെ ‘ഷോപ്’ സെക്ഷനിൽനിന്ന് സിൽവർ ബാർ സ്വന്തമാക്കാൻ സാധിക്കും. ‘ഒ ഗോൾഡ് വാലറ്റ്’ ആപ് ഡൗൺലോഡ് ചെയ്യാനും സിൽവർ ബാർ സ്വന്തമാക്കാനും ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

