വില വർധനവിലും സ്വർണ നിക്ഷേപത്തിൽ തിളങ്ങി ഒ ഗോൾഡ്
text_fieldsദുബൈ: സർവകാല റെകോഡുകളെല്ലാം മറികടന്ന് സ്വർണവില റോക്കറ്റ് പോലെ കുതിക്കുകയാണ്. അതോടൊപ്പം സ്വർണത്തിൻമേലുള്ള നിക്ഷേപ സാധ്യതകളും അനുദിനം വർധിക്കുന്നു. സ്വർണം എപ്പോഴും സ്ഥിരതയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടാറ്. അത് എത്രമാത്രം മൂല്യമുള്ളതാണെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിൽ നമ്മൾ ഒരിക്കൽ കൂടി കണ്ടു കഴിഞ്ഞു. ആഗസ്റ്റിൽ സ്വർണവിലയിലുണ്ടായ അഭൂതപൂർവമായ കുതിപ്പ് ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന സ്റ്റാറ്റസ് നിലനിർത്താൻ സ്വർണത്തിന് കഴിയുന്നുണ്ട്. സ്വർണ നിക്ഷേപത്തിൽ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഒ ഗോൾഡ്. ഏറ്റവും വിശ്വസനീയമായ സ്വർണ നിക്ഷേപ ആപ്ലിക്കേഷനാണിത്.
ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ലളിതമായ നടപടികളിലൂടെ ആർക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ഒ ഗോൾഡ് അവസരം നൽകുന്നു. ഉപഭോക്താവിന് എളുപ്പത്തിൽ സ്വർണം വാങ്ങാനും വിൽക്കാൻ നിക്ഷേപം ഏത് സമയത്തും എവിടെ വെച്ചും ട്രാക്ക് ചെയ്യാനും കഴിയുന്ന രീതിയിലാണ് ആപ്പിന്‍റെ രൂപകൽപന. ഒരു ദിർഹം മുതൽ നിക്ഷേപം നടത്താമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ നിക്ഷേപകർക്ക് അവരുടെ സ്വർണ്ണ നിക്ഷേപം വളർത്താൻ സഹായിക്കുന്ന നൂതനമായ സവിശേഷതകളും ഒ ഗോൾഡ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.
ഇതിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ (എസ്.ഐ.പി) ഇടപാടുകാർക്ക് ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ അവസരം നൽകുന്നതാണ്. ഇതു വഴി ദീർഘകാല നിക്ഷേപമായി മാറ്റാനും സമ്പാദ്യ ശീലം വളർത്താനും കഴിയും. പിഴയില്ലാതെ, ഏത് സമയത്ത് വേണമെങ്കിലും തങ്ങളുടെ നിക്ഷേപം പിൻവലിക്കാനും നിക്ഷേപകർക്ക് അവസരമുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പ്ലാറ്റ്‌ഫോം പങ്കിടുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പദ്ധതിയാണ് ‘റഫർ ആൻഡ് ഏൺ’. ഇതുവഴി ഒരുമിച്ച് പ്രയോജനം നേടുന്ന സ്വർണ്ണ നിക്ഷേപകരുടെ ഒരു കമ്യൂണിറ്റി തന്നെ സൃഷ്ടിക്കാനാവും.
അടുത്തിടെ ബോട്ടിം ഉപഭോക്താക്കാൾക്കായി ഒ ഗോൾഡ് പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരുന്നു. ഏതാണ്ട് എട്ട് ദശലക്ഷം ഉപഭോക്താക്കൾക്കാണ് ഇതുവഴി സ്വർണം നിക്ഷേപത്തിന് അവസരം ലഭിക്കുക. സ്വർണ രൂപത്തിൽ തന്നെ നിക്ഷേപകർക്ക് റിട്ടേൺ ലഭിക്കാൻ അവസരം നൽകുന്ന ശരീഅ സർട്ടിഫൈഡ് വക്കാല ഗോൾഡ് ഏണിങ് പ്രോഗ്രാമും ഒ ഗോൾഡ് അവതരിപ്പിച്ചിരുന്നു. പ്രതിവർഷം 16 ശതമാനം വരെ ലാഭ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. സ്വർണവിലയിൽ ഇപ്പോഴുണ്ടാകുന്ന വില വർധന വെറുമൊരു തലക്കെട്ടിനപ്പുറത്തേക്ക് സ്വർണം എന്നും സ്ഥിരതയുള്ള നിക്ഷേപമാണെന്നുള്ള വിപണി നൽകുന്ന വ്യക്തമായ ഒരു സൂചനയാണ്. സ്വർണത്തിലെ സാധ്യതകൾ മനസിലാക്കി ഒ ഗോൾഡുമായി ചേർന്ന് ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കൂ. വിശ്വസ്തയോടെ ഭാവി സുരക്ഷിതമാക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

