ഒ ഗോള്ഡ്’: സ്വർണ നിക്ഷേപത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം
text_fieldsദുബൈ: സ്വർണ നിക്ഷേപത്തിന് സുരക്ഷിതമായ പുതിയ സാധ്യതകൾ തുറന്നിട്ട് ‘ഒ ഗോൾഡ്’ ആപ്പ്. ഒരേ സമയം നിരവധി പേർക്ക് സ്വർണത്തിൽ നിക്ഷേപം പങ്കിട്ട് ലാഭം നേടാൻ അവസരമൊരുക്കുന്ന ഡിജിറ്റിൽ പ്ലാറ്റ്ഫോമാണ് ‘ഒ ഗോൾഡ്’.
യു.എ.ഇയിൽ പ്രാദേശികമായി വികസിപ്പിച്ച ആദ്യ ആപ്പായ ഒ ഗോൾഡ് പ്രവർത്തിക്കുന്നത് സർക്കാർ അനുമതിയോടെയാണ്. ഒരു ദിർഹം മുതൽ സ്വർണ നിക്ഷേപം നടത്താൻ കഴിയുമെന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വർണ സംസ്കരണ രംഗത്തെ യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ സാം ഗോൾഡുമായി സഹകരിച്ചാണ് സുരക്ഷിതവും തടസ്സരഹിതവുമായ സ്വർണ നിക്ഷേപത്തിന് ഒ ഗോൾഡ് അവസരം നൽകുന്നത്. സ്മാർട്ട് ഫോൺ ഉള്ള ആർക്കും ആപ് ഡൗൺ ലോഡ് ചെയ്ത് സ്വർണത്തിൽ നിക്ഷേപം നടത്താം. ഇത് വെറുമൊരു ആപ് അല്ലെന്നും സ്വർണത്തിന്റെ ശരിയായ മൂല്യം സുരക്ഷിതവും സുഗമവുമായ രീതിയിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനമാണെന്നും ഒ ഗോൾഡ് സി.ഇ.ഒ അഹമ്മദ് അബ്ദുൽതവാബ് പറഞ്ഞു.
ആപ്പിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് 20 ദിർഹമിന്റെ ബോണസ് ലഭിക്കും. കൂടാതെ എല്ലാദിവസവും വെള്ളി, എക്സ്.പിയും ഉൾപ്പെടെ ആകർഷകമായ റിവാർഡുകളും ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളെ ഒ ഗോൾഡിൽ രജിസ്റ്റർ ചെയ്യിച്ചാലും 20 ദിർഹം സമ്മാനമായി ലഭിക്കും. കാർ, വീട് എന്നിവ വാങ്ങുമ്പോഴും വിവാഹ വേളകളിലും എക്സ്.പി ബോസ് ലഭിക്കും.
മേയ് ഒമ്പത്, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരളയുടെ സ്പോർൺസർമാരിൽ ഒരാളാണ് ഒ ഗോൾഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

