എൻ.വി. സുലൈമാൻ നാട്ടിൽ നിര്യാതനായി
text_fieldsഎൻ.വി. സുലൈമാൻ
ദുബൈ: ദുബൈയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എൻ.വി. സുലൈമാൻ (65) നാട്ടിൽ നിര്യാതനായി. പരേതരായ നടയിങ്ങൽ വളപ്പിൽ യൂസുഫ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. പരേതനായ എം.എ. അബ്ദുവിന്റെ മരുമകനുമാണ് (എടപ്പാൾ).
40 വർഷത്തോളം ദുബൈ സൗദി കോൺസുലേറ്റിലെ പി.ആർ.ഒ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, പ്രവാസിസമൂഹത്തിൽ വിശ്വാസ്യതയും ആദരവുമുള്ള വ്യക്തിത്വമായിരുന്നു. ദീർഘകാലം ഭാവന ആർട്സ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.
ഭാര്യ: ശരീഫ സുലൈമാൻ. മക്കൾ: സാദിഖ് സുലൈമാൻ, സാജിദ് സുലൈമാൻ, സഫർ സുലൈമാൻ (ദുബൈ), സാദിയ സുലൈമാൻ.
സഹോദരങ്ങൾ: എൻ.വി. ഹംസ (മുൻ സെക്രട്ടറി, സൗദി കോൺസുലേറ്റ്, ദുബൈ), അബൂബക്കർ യൂസഫ് (ഗോൾഡൻ പോയിന്റ് അഡ്വർടൈസിങ്, ദുബൈ), അബ്ദുൽ റഷീദ് (ദുബൈ), ഫാത്തിമ മുഹമ്മദ്, റുക്കിയ സൈദാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

