Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ നഴ്​സ്​,...

ദുബൈയിൽ നഴ്​സ്​, ടെക്നീഷ്യൻ ഒഴിവുകൾ; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

text_fields
bookmark_border
Job Vacancy
cancel
Listen to this Article

ദുബൈ: ദുബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടുവര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ഒ.റ്റി /ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിങ്​ വിഭാഗത്തിലും സി.എസ്.എസ്.ഡി/എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്സി നഴ്‌സിങില്‍ ബിരുദവും സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്‍റില്‍ കുറഞ്ഞത് 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒ.റ്റി/ഇ.ആര്‍ ഡിപ്പാര്‍ട്‌മെന്‍റിലേക്ക് ബി.എസ്സി നഴ്‌സിങില്‍ ബിരുദവും കുറഞ്ഞത് 5 വര്‍ഷത്തെ ഒ.റ്റി/ ഇ.ആർ പ്രവൃത്തിപരിചയവുമുള്ള വനിത-പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

എന്‍ഡോസ്‌കോപ്പി നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് 5 വര്‍ഷം എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബി.എസ്​സി നഴ്‌സിങ്​ ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. സി.എസ്.എസ്.ഡി ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക് 2 മുതല്‍ 3 വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് 5 വര്‍ഷം എക്കോ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നഴ്‌സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ഈമാസം 25നകം അപേക്ഷ സമര്‍പ്പിക്കണമെന്ന്​ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്‌സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ലഭിക്കുന്നതാണ്. ഇ-മെയില്‍ rmt4.norka@kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job vacancyvacancies in Dubai
News Summary - Nurse and technician vacancies in Dubai
Next Story